സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരുടെ കൂട്ട രാജി…


Spread the love

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ സിഎഫ്എല്‍ടിസികളിലേക്ക് സര്‍ക്കാര്‍ 950 ജൂനിയര്‍ ഡോക്ടര്‍മാരെയാണ് താല്‍ക്കാലികമായി നിയമിച്ചത്. എന്നാല്‍ താല്‍കാലിക നിയമനം ലഭിച്ച 868 ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ട രാജി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്ബളത്തിന്റെ 20 ശതമാനം പിടിച്ചതില്‍ പ്രതിഷേധിച്ചാണ് കോവിഡ് ഡ്യൂട്ടിക്കായി സര്‍ക്കാര്‍ നിയമിച്ച ഡോക്ടര്‍മാര്‍ കൂട്ട രാജി നല്‍കിയത്. ശമ്പളമില്ലാതെ ജോലി ചെയ്യാനാകില്ലെന്ന നിലപാടിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍. 42,000 രൂപയാണ് ശമ്പളം ഇതില്‍ 350 പേര്‍ക്ക് മാത്രമാണ് ഇതുവരെ ലഭിച്ചത്. എന്നാല്‍ സാലറി ചാലഞ്ചും നികുതിയും പോയിട്ട് 27000 രൂപ മുതല്‍ 29000വരെയാണ് ലഭിക്കുക.
കോവിഡ് ബാധിതരെ ചികിത്സിക്കാനായി സിഎഫ്എല്‍ടിസികളിലേക്ക് നിയമിച്ച 950 ജൂനിയര്‍ ഡോക്ടര്‍മാരില്‍ നൂറ് പേരുടെ കാലാവധി സെപ്തംബര്‍ 12ന് അവസാനിക്കും. ബാക്കിയുള്ള 800ലധികം ഡോക്ടര്‍മാര്‍ രാജിക്കത്തും നല്‍കിയതിനാല്‍ സെപ്തംബര്‍ പത്തുമുതല്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി കടുത്തവെല്ലുവിളിയാകും സര്‍ക്കാരിന് ഉയര്‍ത്തുക.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close