ബ്രിട്ടീഷ് സൂപ്പർകാർ നിർമ്മാതാക്കളായ മക്ലാരൻ ഇനി ഇന്ത്യയിലേക്ക്…ആദ്യ ഔട്ട്‌ലറ്റ് മുംബൈയിൽ.


Spread the love

ലോകത്തെമ്പാടും ചീറിപ്പായുന്ന സൂപ്പർകാറുകൾ ഇന്ത്യൻ നിരത്തുകളിൽ വരുന്നതും മോഹിച്ചു നിൽക്കുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. വിദേശരാജ്യങ്ങളിൽ പ്രശസ്തി നേടിയ മിക്ക സൂപ്പർകാർ, ലഷ്വറികാർ നിർമ്മാതാക്കളും ഇന്ന് ഇന്ത്യയിൽ കാലെടുത്തുവെച്ചിട്ടുണ്ട്. അത്തരത്തിൽ രാജ്യത്തിന്റെ പല കോണിലുമുള്ള വാഹനപ്രേമികളുടെ മനംകവരാനായി പുതിയൊരു അതിഥി കൂടി വന്നിരിക്കുകയാണ്. ബ്രിട്ടീഷ് സൂപ്പർകാർ നിർമ്മാതാക്കളായ മക്ലാരൻ ഓട്ടോമോട്ടീവാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പ്രവേശനം നടത്തിയിരിക്കുന്നത്. ഈ വരുന്ന ഒക്ടോബറിൽ മുംബൈയിലാണ് മക്ലാരന്റെ ആദ്യ ഡീലർ ഔട്ട്‌ലറ്റ് തുടങ്ങാൻ പോകുന്നത്. ഇതോടുകൂടി മക്ലാരന്റെ കാല്പാദം പതിക്കുന്ന നാല്പത്തിയൊന്നാമത് രാജ്യമായി ഇന്ത്യ മാറും. കമ്പനിയുടെ കാർ ലൈനപ്പിലെ എല്ലാ മോഡലുകളും സ്വന്തമാക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന തരത്തിലുള്ള ഡീലർഷിപ്പുകൾ ഇന്ത്യയിൽ ആരംഭിക്കാനാണ് മക്ലാരൻ പദ്ധതിയിടുന്നത്.

മക്ലാരൻ അതിന്റെ ആദ്യ ഔട്ട്‌ലെറ്റ് മുംബൈയിൽ തുറക്കുമ്പോൾ ഒട്ടനവധി നേട്ടങ്ങളാണ് വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുക.   മുംബൈയിലെ റീട്ടെയിൽ ഔട്ട്‌ലെറ്റിൽ മക്ലാരൻ സൂപ്പർ കാറുകളുടെ സെയിൽസ്, തുടർന്നുള്ള വിവിധ തരം സർവീസ്, ആസ്സസറീസ്, എന്നിവയൊക്കെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ ജനത ഇന്നേവരെ കാണാത്തത്ര നൂതനമായ കാർ ഡിസ്പ്ലേയിങ് സംവിധാനങ്ങളാണ് ഷോറൂമിൽ ഒരുക്കാൻ പോകുന്നതെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തിൽ ഷോറൂമിൽ എത്തിക്കുന്ന സൂപ്പർകാറുകളെ കുറിച്ചും കമ്പനി സൂചന നൽകിയിട്ടുണ്ട്. എവരിഡേ മക്ലാരൻ ജി.ടിയും ഉയർന്ന ആരാധകവൃന്ദമുള്ള ഹൈബ്രിഡ് അർതുറയുമൊക്കെ ഉടൻ ഇന്ത്യൻ നിരത്തുകളിൽ കാണാൻ സാധിക്കും എന്നാണ് മക്ലാരൻ സൂചിപ്പിച്ചിരിക്കുന്നത്.

ഫോർമുല വൺ റേസിങ്ങിലൂടെയും മറ്റും ഇന്ത്യയിൽ ഒട്ടനവധി ആരാധകരെ സൃഷ്ടിച്ചെടുത്ത സൂപ്പർകാർ നിർമ്മാതാക്കളാണ് മക്ലാരൻ. മികച്ച പവർ ഡെലിവറി കൂടാതെ പ്രശംസനീയമായ ഡ്രൈവിംഗ് കംഫർട്ട് കൂടി വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് മക്ലാരൻ. 184900 ഡോളർ മുതൽ വിലമതിക്കുന്ന സൂപ്പർകാറുകൾ മക്ലാരൻ നിർമ്മിക്കുന്നുണ്ട്. കമ്പനിയുടെ സ്പീഡ് ടൈൽ എന്ന മോഡലിനാണ് ഫോർമുല വൺ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വേഗം കൈവരിക്കാനായത് ( 250 mph). മക്ലാരന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് വളരെയധികം ആകാംഷയോടെയാണ് ആരാധകർ നോക്കികാണുന്നത്.

English summary :- british super car manufactures to open their first outlet in india. Mumbai.

Read alsoചെന്നൈ ; ആൻഡമാൻ സമുദ്രാന്തര ഫൈബർ കണക്ഷൻ; മേഖലയിലെ തൊഴിലവസരങ്ങൾ പരിചയപ്പെടാം..

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close