
ഇന്ത്യൻ ജനത ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന എസ്.യു.വി സെഗ്മെന്റിലേക്ക് പുതിയൊരു അഥിതി കൂടി വരുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങൾക്ക് ഇടയിൽ മികച്ച അഭിപ്രായം നേടിയ ജീപ്പ് കോമ്പസിന്റെ മറ്റൊരു പതിപ്പായ മെറിഡിയനും കൊണ്ടാണ് കമ്പനി മുന്നോട്ടു വന്നിരിക്കുന്നത്. ഏഴ് വർഷം മുമ്പാണ് അമേരിക്കൻ കമ്പനിയായ ജീപ്പ്, കോമ്പസ് എന്ന എസ്.യു.വിയെ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചത്. അതിനു മുന്നേ ഒട്ടനവധി 4×4 വാഹനങ്ങൾ ഇന്ത്യയിൽ ജീപ്പ് വിറ്റഴിച്ചിരുന്നു. കോമ്പസ് എന്ന ഫൈവ് സീറ്റർ വഴിയുണ്ടാക്കിയ വിജയം മെറിഡിയൻ എന്ന സെവൻ സീറ്റർ വഴി തുടരാനാണ് ജീപ്പ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ നിന്നുള്ള ഫോർഡിന്റെ അപ്രതീക്ഷിത വിടവാങ്ങൽ പല വാഹന സെഗ്മെന്റിലും വിടവുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഫോർഡ് എൻഡവർ എന്ന ജനപ്രിയ വാഹനത്തിന്റെ ശൂന്യത നികത്താൻ മെറിഡിയനെ കൊണ്ട് പറ്റും എന്നാണ് പല ഓട്ടോമൊബൈൽ മാധ്യമങ്ങളും വിലയിരുത്തുന്നത്. ജീപ്പ് കോമ്പസ്സിന്റെ പ്രൗഢിയും ഗാംഭീര്യവും കാഴ്ച കൊണ്ട് നിലനിർത്താൻ പുതിയ മെറിഡിയന് പറ്റിയിട്ടുണ്ട്. കാഴ്ച്ചയിൽ മാത്രമല്ല, ശക്തിയിലും ജീപ്പ് കോമ്പസ്സിന് സമാനമായാണ് മെറിഡിയൻ നിർമ്മിച്ചിരിക്കുന്നത്. ജീപ്പ് കോമ്പസ്സിൽ ഉപയോഗിച്ച അതേ രണ്ട് ലിറ്റര്‍ ഡീസല്‍ എഞ്ചിൻ തന്നെയാണ് മെറിഡിയനിലും ഉൾപെടുത്തിയിട്ടുള്ളത്. സെവൻ സീറ്റർ ആയതിനാൽ മെറിഡിയന്റെ നീളം കോമ്പസിനേക്കാളും കൂടുതലാണ് ( 4769 മീറ്റർ ). പത്തു ഇഞ്ച് വലുപ്പം വരുന്ന ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും പനോരമിക് വൈഡ് സണ്റൂഫുമെല്ലാം വാഹനത്തിനു പ്രീമിയം ഫീൽ നൽകുന്നുണ്ട്.
സെവൻ സീറ്റർ പ്രീമിയം വെഹിക്കിൾ ആയതുകൊണ്ട് തന്നെ 29.9 ലക്ഷം രൂപ മുതലാണ് മെറിഡിയന്റെ എക്സ് ഷോറൂം വില. കരുത്തുറ്റ രണ്ട് ലിറ്റർ ഡീസൽ എൻജിനിലാണ് വാഹനം പ്രവർത്തിക്കുക. 9-സ്പീഡ് ഓട്ടോമാറ്റിക്, 6-സ്പീഡ് മാനുവല്‍ ഗിയര്‍ എന്നീ ഗിയറിങ് ഓപ്ഷനുകൾ മെറിഡിയനിൽ ലഭ്യമാണ്. ഒട്ടാകെ അഞ്ച് വ്യത്യസ്ത വെരിയെന്റുകളിൽ മെറിഡിയൻ ഇന്ത്യൻ നിരത്തുകളിൽ എത്തും. 411 ലിറ്റർ വലിപ്പമുള്ള ബൂട്ട്സ്പേസ്, വെന്റിലേറ്റഡ് സീറ്റ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയാണ് വാഹനത്തിന്റെ മറ്റു സവിശേഷതതകൾ.
English summary :- all new jeep meridian will make a storm in indian market.