എംജി മോട്ടോർ വരാനിരിക്കുന്ന ഇത്തിരികുഞ്ഞൻ ഇലക്‌ട്രിക്  കാറിന്റെ അകത്തളത്തിലെ ചിത്രങ്ങൾ  പുറത്തുവിട്ടിരിക്കുന്നു


Spread the love

 

പുതിയ മിനി ഇലക്‌ട്രിക് കാറിന്റെ ഔദ്യോഗിക അവതരണം  2023  ജനുവരിയിൽ  ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തിന്റെ അരങ്ങേറ്റം നടത്താനാണ് കമ്പനി ഇപ്പോൾ തയാറെടുക്കുന്നത്.

ഇന്ത്യയിലേയ്‌ക്കുള്ള ചെറിയ എംജി ഇവിയുടെ ഇന്റീരിയർ ചിത്രങ്ങളും വിശദാംശങ്ങളുമാണ് ഇപ്പോൾ പുറത്തുവരുന്നത്.  ഇന്ത്യയിലേക്കുള്ള ചെറിയ എംജി ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ ഒരു ഡ്യുവൽ-ടോൺ സെറ്റ്-അപ്പാണ് പിന്തുടർന്നിരിക്കുന്നത്. ലൈറ്റ് ഷേഡുകൾ ക്യാബിനിലുടനീളം ധാരാളമായി ഉപയോഗിച്ചിരിക്കുന്നത് തികച്ചും മനോഹരമായിട്ടുണ്ടെന്നു വേണം പറയാൻ. വാഹനത്തിന്റെ വിശദാംശങ്ങളും മറ്റ് വിവരങ്ങളും നൽകുന്ന ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകളാണ് അകത്തളത്തിന്റെ മറ്റൊരു ഹൈലൈറ്റ്.  HVAC കൺട്രോളുകൾക്കായി മൂന്ന് റൗണ്ട് നോബുകൾക്കൊപ്പം തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന രണ്ട് എസി വെന്റുകളാണ് കാണാനാവുന്നത്.

ഇൻഫോടെയ്ൻമെന്റ് സ്ക്രീനിന് താഴെയായാണ് ഇത് ഇടംപിടിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് വീൽ ഒരു റൗണ്ട് ബോസും ഓരോ വശത്തും രണ്ട് വ്യത്യസ്ത കൺട്രോൾ സെറ്റുകളുള്ള ഒരു ടൂ സ്‌പോക്ക് യൂണിറ്റുമാണ്.  രണ്ടും സിൽവർ നിറത്തിലാണ് എംജി പൂർത്തിയാക്കിയിരിക്കുന്നത്. ഓഡിയോ, നാവിഗേഷൻ എന്നിവയ്‌ക്കായുള്ള ഈ ഹൗസ് കൺട്രോളുകളും മറ്റ് ഫംഗ്‌ഷനുകൾക്കൊപ്പം ഇൻഫോടെയ്ൻമെന്റിനുള്ള വോയ്‌സ് കമാൻഡുകളും മിനി കാറിന്റെ പ്രത്യേകതകളായിരിക്കും.

ഡോർ പാഡുകൾ, ഡാഷ്ബോർഡ്, സീറ്റുകൾ എന്നിവയിൽ വൈറ്റ്, ഗ്രേ നിറങ്ങളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.  കുറഞ്ഞ സ്റ്റോറേജ് സ്പേസ്, ഗിയർ സെലക്ടർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, പവർ വിൻഡോ സ്വിച്ചുകൾ എന്നിവയാണ് ഈ ഇലക്ട്രിക് കാറിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ.  സിൽവർ ഫിനിഷ്ഡ് സ്വിച്ച് ഗിയർ പുതിയ മെർസിഡീസ് ബെൻസ് മോഡലുകളിൽ കാണുന്നതു സമാനമാണെന്നു പറയാം.

ക്യാബിൻ നാല് പേർക്ക് യാത്ര ചെയ്യാൻ വേണ്ടിയുള്ളതാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും ആവശ്യത്തിന് സ്പേസ് നൽകിയാണ് എംജി ഇത് ഒരുക്കിയെടുത്തിരിക്കുന്നത്. കൂടുതൽ ലെഗ്‌റൂം സ്വതന്ത്രമാക്കാൻ പിൻ സീറ്റുകൾ പിന്നിലേക്ക് തള്ളിയതായി തോന്നുന്നുണ്ട്. ആയതിനാൽ ബൂട്ട് സ്പേസ് വളരെ ചെറുതായിരിക്കാനാണ് സാധ്യത. സെൻട്രൽ കൺസോൾ ഡാഷ്‌ബോർഡിലേക്ക് നീളുന്നില്ല, അതുകൂടാതെ ട്രാൻസ്മിഷൻ ടണലും എംജിയുടെ മിനി ഇലക്ട്രിക്    കാറിനില്ല  .

Read also…. ഇ–ഇരുചക്ര വാഹനങ്ങളുടെ ഭാവി ഒലയുടെ പുതിയ സെല്ലിലൂടെ

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close