മണൽ ഇല്ലാതെ ചെടിച്ചട്ടികൾ ഇല്ലാതെ ഇനി വീട്ടിൽ എന്നും ഇലക്കറികൾ


Spread the love

ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് വീട്ടിൽതന്നെ നട്ടുവളർത്തിയെടുക്കുന്ന പച്ചിലക്കറികൾ. എന്നാൽ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും വലിയൊരു കടമ്പയാണ് വീട്ടിൽ പച്ചിലകൾ നട്ടു വളർത്തൽ. അങ്ങനെയുള്ളവർക്ക് ഏറ്റവും നല്ല മാർഗമാണ് മൈക്രോ ഗ്രീൻ. ഇവയ്ക്ക് കൂടുതൽ പരിപാലനമോ വളർത്താൻ സ്ഥലമോ ആവശ്യമില്ല. സാധാരണ ഇല കറികളെക്കാളും വളരെ പോഷകം നിറഞ്ഞവയാണ് ഇവ. ഇനി കീടനാശിനികൾ ഇല്ലാത്ത ഇല തൈകൾ വീട്ടിൽത്തന്നെ വളർത്താം. പയർ മുളപ്പിച്ചത് ഒക്കെ കഴിച്ചിട്ടുള്ളവർ ആയിരിക്കുമല്ലോ നമ്മളിൽ പലരും. അതിന്റെ മറ്റൊരു പതിപ്പാണ് മൈക്രോ ഗ്രീൻ. പയർ, വൻപയർ, ഉഴുന്ന്, കടുക്, ഉലുവ, കടല ഇവയൊക്കെ നമുക്ക് ഇതിനായി ഉപയോഗിക്കാം. ഇവയെ നമുക്ക് പ്ലാസ്റ്റിക് ട്രേകളിലൊ ഗ്രോ ബാഗുകളിലോ ഉപയോഗിക്കാത്ത പാത്രങ്ങളിലോ അല്ലെങ്കിൽ കാർഡ്ബോർഡ് ബോക്സുകളിലോ വളർത്താവുന്നതാണ്.

നമുക്കിനി ഇവയെ എങ്ങനെ വളർത്താം എന്ന് നോക്കാം.

മേൽപ്പറഞ്ഞ ഏതെങ്കിലും വിത്ത് 10 തൊട്ട് പന്ത്രണ്ട് മണിക്കൂർ വരെ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക.12 മണിക്കൂറിനുശേഷം നമുക്ക് അതിൽ ചിലതിനൊക്കെ മുള വന്നത് കാണാൻ സാധിക്കും. നമ്മൾ വളർത്താൻ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിലോ അതിലേക്ക് ഒരു നനഞ്ഞ ടിഷ്യൂപേപ്പറോ കോട്ടൻ തുണിയോ ഇട്ടതിനു ശേഷം അതിന്റെ മുകളിലേക്ക് ഈ വിത്തുകൾ വിതറുക.
12-15 ദിവസത്തിനുള്ളിൽ വിളവെടുക്കാം. മുളപ്പിച്ച വിത്തുകൾ ഒൻപത് ഇരട്ടി പോഷക സമ്പൂർണമാണ് ഈ മൈക്രോ ഗ്രീൻസ് എന്നാണ് പറയപ്പെടുന്നത്. രണ്ടിലകൾ ഉള്ള സമയമാണ് വിളവ് സമയം. ഈ ചെടികളുടെ ഇല മാത്രമല്ല ഇല മുതൽ വേരു വരെ നമുക്ക് കഴിക്കാൻ ഉപയോഗിക്കാവുന്നതാണ്. രണ്ടിൽ കൂടുതൽ ഇലകൾ വന്നാൽ വേരുകൾ ഉപയോഗപ്രദം അല്ല ചെറിയ ഒരു കയ്പ്പ് ഉണ്ടാകും. മറ്റു വിത്തു കളിൽ നിന്നും വ്യത്യസ്തനാണ് വൻപയർ. ഇതിന്റെ ഇലകൾ മുറിച്ചെടുത്ത ശേഷവും ഇതിന്റെ അടിഭാഗത്ത് നിന്ന് പുതിയ ഇലകൾ പൊട്ടി തിളിർത്തു വരുന്നതാണ് മറ്റു വിത്തുകളിൽ ഒന്നും ഇത് സാധ്യമല്ല. മറ്റെല്ലാ വിത്തുകളും നമ്മൾ ഒരിക്കൽ വിളവെടുത്തു കഴിഞ്ഞാൽ പിന്നീട് അത് മാറ്റി പുതിയ വിത്ത് പാകേണ്ടതാണ്. ഇവ പാചകം ചെയ്യാതെയും സാലഡ് രൂപത്തിൽ ഇവയെ കഴിക്കാവുന്നതാണ്. വീടുകളിൽ വളർത്തിയത് ആണെങ്കിലും ഒന്ന് കഴുകി എടുത്തുവേണം ഉപയോഗിക്കാൻ. കയ്യിൽ മണ്ണോ ചെളിയോ പറ്റാതെ വീട്ടിൽ തന്നെ വളർത്തിയെടുക്കാം. മണ്ണും സ്ഥലവും ഒന്നും ഇതിന് ആവശ്യമില്ല നമ്മുടെ അടുക്കളയിൽ തന്നെ വളരെ സൗകര്യപ്രദമായി വെച്ച് കുറച്ചു വെള്ളം മാത്രം കൊടുത്തു നല്ല രീതിയിൽ വളർത്തി എടുക്കാവുന്നതെ ഉള്ളൂ. നേരിട്ടുള്ള സൂര്യപ്രകാശം തന്നെ വേണമെന്നില്ല പകൽ വെളിച്ചം കിട്ടുന്ന എവിടെ വേണമെങ്കിലും ഇത് വളർത്താവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ഈർപ്പം നിലനിർത്തുക
2. ട്രെകളിൽ വെള്ളം കെട്ടാതെ നോക്കുക
3. കൂടുതൽ സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കുക
4. ചൂട് കൂടുതലാണെങ്കിൽ രണ്ടുനേരം വെള്ളം തളിച്ചു കൊടുക്കുക.

ഇവയുടെ ഇലകൾ അരിഞ്ഞു മുട്ടയുമായി യോജിപ്പിച് തോരൻ ഉണ്ടാക്കാം. ഇലക്കറികൾ കഴിക്കാത്ത കുട്ടികൾക്ക് ഇത്തരത്തിൽ കൊടുത്താൽ അവർ അത് ആസ്വദിച്ചു കഴിച്ചോളും. ഈ പച്ചിലക്കറികൾ നമുക്ക് ദിവസേനയുള്ള ആഹാരക്രമത്തിൽ ശീലമാക്കാം. നിങ്ങളെല്ലാവരും ഇതുപോലെ ഒന്ന് ശ്രമിച്ചുനോക്കൂ ഒരിക്കൽ ഇത് ചെയ്തു നോക്കിയാൽ തീർച്ചയായും നിങ്ങൾ ഇത് ശീലമാക്കും.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close