
അരയില്‍ തോക്ക് തിരുകി എംഎല്‍എ നിയമസഭയില്‍ എത്തിയത് വിവാദമായിരിക്കുകയാണ്. രാജസ്ഥാന് നിയമസഭയിലേക്ക് ബിഎസ്പി എംഎല്‍എ എത്തിയത് കൈയ്യില്‍ തോക്കുമായാണ് എത്തിയത്. സദല്‍പുരില്‍ നിന്നുമുള്ള എംഎല്‍എ മനോജ് കുമാര്‍ ന്യാങാലിയാണ് വസ്ത്രത്തിനകത്ത് തോക്ക് ഒളുപ്പിച്ചുകൊണ്ട് നിയമസഭയില്‍ എത്തിയത്. എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് നിയമസഭാ മന്ദിരത്തിന്റെ പ്രധാനമുറിയില്‍ പ്രവേശിച്ചിരിക്കുന്നത്.
കുര്‍ത്തയുടെ അകത്ത് നിന്നുമുള്ള തോക്ക് പുറത്തേക്ക് തള്ളി നില്‍ക്കുന്നത് കണ്ട മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴേക്കും അദ്ദേഹം സ്വന്തം വസതിയിലേക്ക് തിരികെ കൊണ്ടുപോയി. നിയമസഭയ്ക്കുള്ളില്‍ ആര്‍ക്കും തന്നെ ആയുധങ്ങളുമായി വരാനുള്ള നിയമം ഇല്ലെന്ന് സംഭവത്തെ ഉദ്ധരിച്ചുകൊണ്ട് ബിജെപി എംഎല്‍എ ഗനേഷം തിവാരി പറഞ്ഞു.
പോലീസ് പോലും കാക്കിയുടുപ്പ് ധരിച്ച് നിയമസഭയില്‍ കയറാറില്ല, ഡിജിപി വരെ പോലീസ് വേഷത്തില്‍ കയറാറില്ലെന്ന് തിവാരി പറഞ്ഞു. ജനാധിപത്യത്തെ ബഹുമാനിക്കുന്ന തരത്തിലാണ് നിയമസഭയില്‍ ഓരോ കാര്യങ്ങളും നടപ്പിലാക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എന്നാല്‍, തനിക്ക് നേരെ വധഭീഷണി നിലനില്‍ക്കുന്നതിനാലാണ് തോക്ക് കൈവശം കരുതിയതെന്ന് അദ്ദേഹം ന്യായീകരിച്ചു. തോക്കിന് പുറമെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും താന്‍ ധരിക്കാറുണ്ടെന്നും അതിനാല്‍ നിയമസഭയില്‍ എത്തിയപ്പോള്‍ ഒരുപക്ഷേ തോക്ക് കൈവശമുള്ള കാര്യം മറന്നതാണെന്നും എംഎല്‍എ പറഞ്ഞു.