
പ്രധാന മന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി രാജ്യത്തെ അഭിസംബോധന ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രധാന മന്ത്രി പറഞ്ഞു. ഇറക്കുമതി കുറക്കുന്നത് വഴി പ്രാദേശിക വിപണിയിലെ ഉത്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകും. കോവിഡ് പ്രതിസന്ധി ഒരു നേട്ടമായി മാറ്റാനാണ് കേന്ദ്ര ഗവൺമെൻറ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യം സ്വയം പ്രര്യാപ്തമാകണം എന്ന വലിയ പാഠമാണ് ഈ കോവിഡ് കാലഘട്ടം നൽകിയത്. അത് കൊണ്ട് തന്നെ വരും കാലത്തിൽ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാവുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ ലോകത്തിലെ രണ്ടാമത്തെ കൽക്കരി കയറ്റുമതി രാജ്യമായ ഇന്ത്യ, കൽക്കരി ഖനികൾ ലേലത്തിന് വച്ചിരിക്കുകയാണ്. ലേലം സുതാര്യമാണെന്നും ഇന്ന് മുതൽ ലേലത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2