കോവിഡില്‍ വിറങ്ങലിച്ച് സംസ്ഥാനങ്ങള്‍…  പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിച്ചാല്‍ മതിയെന്ന് മോഡി


Spread the love

ഡല്‍ഹി: കൊവിഡ് 19 വ്യാപനം അതിരൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ ആകെ ഭീതിയിലാണ്. ലോക്ക്ഡൗണിലേക്ക് മടങ്ങാന്‍ സന്നദ്ധരായിരിക്കുകയാണ് മിക്ക സംസ്ഥാനങ്ങളും. എന്നാല്‍ സംസ്ഥാനങ്ങളുടെ നിര്‍ദേശത്തോട് യോജിക്കാതെ കേന്ദ്രം മുഖം തിരിക്കുകയാണ്. സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേം. കൊവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം, കൈകള്‍ ശുചിയാക്കണം ഇതു വഴി പോരാട്ടവുമായി മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള രോഗികളില്‍ കൂടുതലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. മൂന്നിലൊന്ന് പേര്‍ മഹാരാഷ്ട്രയിലാണുള്ളത്.
സ്ഥിതി അതീവഗുരുതമാണെന്നിരിക്കെയാണ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിക്കുന്നത്. മണിപ്പൂര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലും ആഴ്ചയില്‍ രണ്ടു ദിവസം ലോക്ക്ഡൗണാണ്. എന്നാല്‍ ലോക്ക്ഡൗണിലേക്ക് മടങ്ങാന്‍ തല്‍ക്കാലം കേന്ദ്രത്തിന് താല്‍പര്യമില്ല. കൊവിഡ് വാക്‌സിന്‍ നവംബറോടെ ആയിരം രൂപ നിരക്കില്‍ എത്തിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,26,167 പേരാണ്. തമിഴ്‌നാട്ടില്‍ 51,765 പേരും, കര്‍ണ്ണാടകയില്‍ 47,075 പേരും, ആന്ധ്രയില്‍ 31,763ഉം, തെലങ്കാനയില്‍ 11,155ഉം, കേരളത്തില്‍ 8825 പേരും ചികിത്സയിലുണ്ട്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെ 1,51,484 പേരാണ് ചികിത്സയിലുള്ളത്. അതായത് രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നില്‍ ഒന്നില്‍ കൂടുതല്‍ രോഗികള്‍ അഞ്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. മൂന്നില്‍ ഒന്ന് രോഗികള്‍ മഹാരാഷ്ട്രയില്‍ മാത്രമായി ഉണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ എല്ലാം കൂടി 30 ശതമാനം രോഗികള്‍ മാത്രമാണുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണം ഇന്ത്യയില്‍ ദിവസേനെ നാലു ശതമാനം വീതം ഉയരുകയാണ്. നിലവിലെ രോഗബാധിതരുടെ കാര്യത്തില്‍ ഇന്ത്യയ്ക്കും ബ്രസിലീനുമിടയില്‍ ഒരു ലക്ഷത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close