കുഞ്ഞൻ മൽസ്യങ്ങളുടെ ഇഷ്ട ആഹാരം : മൊയിന കൾച്ചർ ഇനി വീട്ടിൽ ചെയ്യാം !!


Spread the love

മൊയിന എന്നത് അലങ്കാര മത്സ്യ പ്രേമികൾ ഏറ്റവും കൂടുതൽ വളർത്തുന്ന ചിലവ് കുറഞ്ഞ രീതിയിൽ തയ്യാറാക്കാവുന്ന ഒരു ലൈവ് ഫുഡാണ്. അലങ്കാര മത്സ്യങ്ങൾ വ്യാവസായികമായി ഉൽപാതിപ്പിക്കുന്ന മിക്ക ബ്രീടർമാർക്കും ഒരു സഹായമാണ് ഈ കുഞ്ഞൻ ജീവികൾ . സാധാരണയായി മൊയിന കൾച്ചർ മൂന്ന് രീതിയിൽ ചെയ്യാവുന്നതാണ്.

മൊയിന കൾച്ചർ ഉണ്ടാക്കുന്ന രീതികൾ

1. പച്ച ചാണകം ഉപയോഗിച്ച് ചെയ്യുന്ന രീതി

ആവശ്യമായ സാധനങ്ങൾ

* പച്ച ചാണകം
* കോട്ടൺ തുണി
* പ്ലാസ്റ്റിക് കുപ്പി / കണ്ടെയ്നർ
* വെള്ളം
* മൊയിന കൾച്ചർ
* ഒരു കല്ലും അത് കെട്ടാൻ ആവശ്യമായ കയറും.

ചാണകം, ഒരു കോട്ടൺ തുണി ഉപയോഗിച്ച് കിഴികെട്ടി പ്ലാസ്റ്റിക് കണ്ടെയ്നറിലെ വെള്ളത്തിൽ ഇറക്കി വെക്കുക. ഇത് വെള്ളത്തിനു മുകളിൽ പൊന്തി നിൽക്കാതിരിക്കാൻ ഒരു കല്ല് ഉപയോഗിച്ച് കെട്ടി താഴ്ത്തണം. ശേഷം ഇത് സൂര്യ പ്രകാശം കിട്ടുന്നിടത്ത് 2 ദിവസം വെക്കുക. 2 ദിവസത്തിനു ശേഷം ഇതിലേക്ക് മൊയിനയെ നിക്ഷേപിക്കുക.
ഏകദേശം 3-4 ദിവസത്തിന് ശേഷം മോയിന ഇതിൽനിന്നു എടുത്ത് തുടങ്ങാവുന്നതാണ്.

2. യീസ്റ്റ് കലർത്തിയ വെള്ളം ഉപയോഗിച്ച് ചെയുന്ന രീതി

ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഏകദേശം ഒരു സ്പൂൺ യീസ്റ്റ് ഇട്ട് നല്ലതുപോലെ ഇളക്കി 15-20 മിനിറ്റ് നേരം വെക്കുക. ശേഷം ഈ ലായനി നല്ലതുപോലെ അരിച്ചെടുത്ത് മൊയിന കൾച്ചർ ചെയ്യാൻ ഉദ്ദേശിക്കുന്ന വെള്ളത്തിലേക്ക് ഒഴിക്കുക. ശേഷം ഇതിലേക്ക് മൊയിനയെ നിക്ഷേപിക്കുക.
ഏകദേശം 3-4 ദിവസത്തിന് ശേഷം മോയിന ഇതിൽനിന്ന് എടുത്ത് തുടങ്ങാവുന്നതാണ്. വെള്ളം തെളിയുന്നതിന് അനുസരിച്ച് യീസ്റ്റ് മേൽപറഞ്ഞ രീതിയിൽ വെള്ളത്തിൽ കലർത്തി ഇതിലേക്ക് ഒഴിച്ച് കൊടുക്കണം.

3. ആൽഗെ വാട്ടർ ഉപയോഗിച്ച് ചെയ്യുന്ന രീതി

സൂര്യപ്രകാശം നേരിട്ട് പതിച്ച പച്ച നിറത്തിലുള്ള വെള്ളം അല്ലെങ്കിൽ സ്പൈറുലീന പൗഡർ ലയിപ്പിച്ച വെള്ളം
അരിച്ചെടുത്ത് അതിലേക്ക് മൊയിന യെ നിക്ഷേപിക്കാവുന്നതാണ്. ഏറ്റവും ചിലവ് കുറഞ്ഞ രീതിയും, വളരെ ഫലവത്തായ രീതിയുമാണിത്. രണ്ട് ആയ്‌ച കൂടുമ്പോൾ ഈ കൾച്ചറിലെ വെള്ളം മാറുന്നത് കൂടുതൽ മൊയ്‌ന കിട്ടുന്നത് സഹായിക്കും.

ഒരു ലിറ്റർ വെള്ളത്തിൽ ഒരു മൊയിന എന്നാണ് കണക്ക്. ഒരു മൊയിന 2 ദിവസം കൊണ്ട് ഏകദേശം 3000 ന് മുകളിൽ ഇരട്ടിക്കുന്നതാണ്. മൊയിന യെ നിക്ഷേപിച്ചിട്ടുള്ള ടാങ്കിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് കുപ്പിയിൽ മറ്റു പ്രാണികൾ കടക്കാതെ സൂക്ഷിക്കേണ്ടതുണ്ട്. ഇതിനായി മുകൾഭാഗം കോട്ടൺ തുണി കൊണ്ടോ അല്ലെങ്കിൽ നെറ്റ് കൊണ്ടോ മൂടാവുന്നതാണ്. അലങ്കാര മത്സ്യ കടകളിലോ, ഓൺലൈൻ മുഖേനയോ മൊയ്ന കൾച്ചർ വാങ്ങാവുന്നതാണ്. മൊയ്‌ന യുടെ ചെറിയ പാക്കറ്റ് 100 രൂപക്ക് ഉള്ളിൽ ലഭിക്കും. ഇവ സാധാരണയായി ബീറ്റാ , പ്ലാറ്റി, മോളി, എയ്ഞ്ചൽ,ഗപ്പി തുടങ്ങിയവക്കാണ് തീറ്റയായി നൽകുന്നത്. വളരെ ലാഭകരമായ രീതിയിൽ തുശ്ചമായ ചിലവിൽ ഉണ്ടാക്കാൻ സാധിക്കും എന്നതാണ് ഈ കൾച്ചറിന്റെ ഏറ്റവും വലിയ സവിശേഷത.

Read also: ഡക്ക് വീഡ്: വെറും പായലല്ല, നല്ലൊരു തീറ്റകൂടിയാണ്

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close