
പടിഞ്ഞാറാൻ യൂറോപ്പിൽ ഫ്രാൻസിനോട് ചേർന്ന് മെഡിറ്ററേനിയൻ കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് മൊണാക്കോ. രാജ്യത്തിന്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗത്ത് ഫ്രാൻസും, തെക്ക് ഭാഗത്ത് മെഡിറ്ററേനിയൻ കടലുമാണ് അതിർത്തി പങ്കിടുന്നത്. ലോകത്തിലെ ഏറ്റവും ധനികമായ രാഷ്ട്രങ്ങളിൽ ഒന്നാണ് മൊണാക്കോ. ഫ്രഞ്ച് ഭാഷയാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ. എന്നാൽ ചെറിയ തോതിൽ ഇംഗ്ലീഷ്, ഇറ്റാലിയൻ, മോണെഗാസ്ക്യു എന്നീ ഭാഷകളും സംസാരിക്കുന്നവർ രാജ്യത്തുണ്ട്. ക്രിസ്തുമത വിശ്വാസികളാണ് രാജ്യത്തിൽ ഏറെയും. ലോകത്തിലെ ഏറ്റവും പ്രധാന ‘ചൂതാട്ട’ രാജ്യമാണ് മൊണാക്കോ. വ്യക്തിഗത ആദായ നികുതി ഇല്ലാത്തതിനാൽ രാജ്യത്തിന്റെ നല്ലൊരു ശതമാനം ജനങ്ങളും കോടീശ്വരന്മാരാണ്. 2.1 ചതുരശ്ര കിലോമീറ്റർ ആണ് രാജ്യത്തിന്റെ ആകെ വിസ്തീർണ്ണം. 38000 ഓളം ആണ് ഇവിടുത്തെ ജനസംഖ്യ. ജനസാന്ദ്രത ഏറ്റവും കൂടിയ രാജ്യമാണ് മൊണാക്കോ. പ്രതിശീർഷ വരുമാനത്തിൽ ലോകത്തിലെ ആദ്യ സ്ഥാനത്തു കാണുന്ന രാജ്യമാണ് മൊണാക്കോ. വസ്തുവിന് ഏറ്റവും വിലകൂടിയതും, ചിലവ് വളരെ കൂടുതൽ ഉള്ള ഒരു രാജ്യം കൂടിയാണ് മൊണാക്കോ. 1419 മുതൽ സ്വയംഭരണ പ്രദേശമായിരുന്നു ഈ രാജ്യം. വളരെ കുറച്ചു സമയം മാത്രമേ ഈ രാജ്യം സാമ്രാജ്യത്വത്തിന് കീഴിലായിട്ടുള്ളു. ഫ്രാൻസ് 2 ദശകം മാത്രമാണ് മൊണാക്കോ ഭരിച്ചത്. 1861 ൽ മൊണോക്കൻ രാജാവ് 4 കോടി ഫ്രാങ്കും, രാജ്യത്തിന്റെ 95 ശതമാനം ഭൂമിയും ഫ്രാൻസിന് നൽകി ബാക്കി ഭാഗത്ത് സ്വയം ഭരണം സംരക്ഷിച്ചു. 1861 ൽ ‘ഫ്രാങ്കോ-മോണഗാസ്‌ക്’ ഉടമ്പടിയിലൂടെ മൊണാക്കോയെ സ്വാതന്ത്ര രാഷ്ട്രമാക്കി മാറ്റി. രാഷ്ട്രത്തലവൻ രാജകുമാരനാണ് അതിനാൽ പ്രിൻസിപ്പിലിറ്റി എന്ന ഗണത്തിലാണ് ഈ രാജ്യം പെടുന്നത്. 1911ൽ രാജ്യത്ത് ഭരണഘടന നിലവിൽ വന്നു. 1910 ലെ വിപ്ലവത്തിനെ തുടർന്നാണ് ഭരണഘടന നിലവിൽ വന്നത്. തുടർന്ന് രാജകുമാരൻ രാജ്യത്തിന്റെ പരമാധികാരി ആയി മാറി. 1962 ലെ ഭരണഘടനയുടെ ഭേദഗതിയിൽ രാജ്യത്ത് സുപ്രീംകോടതി സ്ഥാപിച്ചു. 1869 മുതൽ ജനങ്ങളിൽ നിന്ന് ആദായനികുതി വാങ്ങുന്നത് നിർത്തി. പിന്നീട് ഈ രാജ്യത്ത് അനേകം ‘കാസിനോകൾ’ ആരംഭിക്കുകയും, അതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ചൂതട്ട കേന്ദ്രമായി ഈ രാജ്യം മാറുകയും ചെയ്തു. ലോകത്തിൽ ഏറ്റവും കുറവ് കടൽത്തീരം ഉള്ള രാജ്യമാണ് മൊണാക്കോ. ഭരണഘടന പരമായി മത സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള രാജ്യമാണിത്. ഫ്രാൻസുമായി വളരെ നല്ല ബന്ധം പുലർത്തുന്നതിനാൽ ഭക്ഷണ രീതിയിലും, കലാ സംസ്‌കാരിക മേഖലയിലും ഫ്രഞ്ച് സംസ്കാരത്തിന്റെ ചേരുവകൾ കാണുവാൻ സാധിക്കും. തദ്ദേശീയരായ മോണഗാസ്കർ ഇവിടെ ന്യുനപക്ഷമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് മൊണാക്കോ. ഇവിടുത്തെ വിദേശകാര്യവും സൈനിക ചുമതലയും ഫ്രാൻസ് ആണ് നോക്കി നടത്തുന്നത്. ഫ്രഞ്ച് സർക്കാർ നിർദേശിക്കുന്ന ഒരാളെ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആയി നിയമിക്കുന്നു. രാജ്യത്തെ ശരാശരി പ്രായം 45 വയസാണ്. ലോകത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ജനതയുള്ള രാജ്യങ്ങളിൽ ഒന്നാണ് മൊണാക്കോ. ടൂറിസം ആണ് രാജ്യത്തെ പ്രധാന വരുമാന മാർഗം. വളരെ സുഖകരമായ കാലാവസ്ഥയും ചൂതാട്ടങ്ങൾക്ക് നിയമ അനുമതി ഉള്ളതിനാലും ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന ഒരു രാജ്യമാണിത്. 8 ഡിഗ്രി സെൽഷ്യസ് – 26 ഡിഗ്രി സെൽഷ്യസ് ആണ് രാജ്യത്തെ താപനില. ടൂറിസത്തിലൂടെയും, കസിനോ വരുമാനത്തിലൂടെയും രാജ്യത്തിലേക്ക് വൻ സമ്പത്ത് എത്തുന്നു. ബിസിനസ് നികുതി കുറവായതിനാലും, ആദായ നികുതി ഇല്ലാത്തതിനാലും ഒട്ടനവധി പേർ ഇവിടേക്ക് എത്തുവാറുണ്ട്. മെഡിറ്ററേനിയൻ കടലിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ് മൊണാക്കോ തുറമുഖം. സിറാമിക്സ്, പ്ലാസ്റ്റിക്, ലോഹ ഉപകരണങ്ങൾ, എന്നിവയുടെ ചെറിയ നിർമ്മാണ ശാലകൾ ഈ രാജ്യത്തുണ്ട്. പുകയില ഉത്പന്നങ്ങളുടെ മൊത്ത വ്യാപാരവും രാജ്യത്ത് ഉണ്ട്. 1992 മുതൽ ഐക്യരാഷ്ട്ര സഭയുടെ അംഗമാണ് മൊണാക്കോ. യൂറോപ്യൻ യൂണിയനിൽ ഇതു വരെ അംഗം അല്ല എങ്കിലും, ഫ്രാൻസുമായിട്ട് അടുത്ത ബന്ധം ഉള്ളതിനാൽ യൂറോപ്യൻ യൂണിയന്റെ ചില പോളിസികൾ മൊണാക്കോ പിന്തുടരുവാറുണ്ട്. യൂറോ ആണ് ഇവുടുത്തെ നാണയം. ഭൂമിശാസ്ത്ര പരമായും, സമ്പദ്ഘടനയിലും എല്ലാം മുൻപന്തിയിൽ നിൽക്കുന്ന ഒരു രാജ്യം തന്നെയാണ് മൊണാക്കോ. Read also : ലക്സംബർഗ്
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക.
|
|
|