വാനരവസൂരിയെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാര്യോഗ സംഘടന.


Spread the love

കോവിഡ് മഹാമാരിയുണ്ടാക്കിയ ആഗാതങ്ങളിൽ നിന്നും കാരകേറാൻ ശ്രമിക്കുന്ന ലോകത്തിനു മുന്നിൽ വീണ്ടുമൊരു പകർച്ചവ്യാധി കൂടി വന്നിരിക്കുകയാണ്. ലോകത്തെമ്പാടുമുള്ള എഴുപത്തിയഞ്ച് രാജ്യങ്ങളിൽ വ്യാപിച്ചതായി പറയപ്പെടുന്ന മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകാര്യോഗ സംഘടനയുടെ ചീഫ് ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ് മങ്കിപോക്സ് രോഗത്തെ ആരോഗ്യ അടിയന്തിരാവസ്ഥയിൽ ഉൾപെടുത്തിയിട്ടുള്ളത്. ഒരുകാലത്ത് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ വൈറസ് ഇപ്പോൾ ലോകത്തെമ്പാടുമുള്ള 16000 മനുഷ്യരിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.  ഈ ഘട്ടത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചപ്പോളും രാജ്യങ്ങളുടെ ഏകോപിതമായ പ്രതികരണത്തിലൂടെ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി പറഞ്ഞിട്ടുണ്ട്.

മങ്കിപോക്സ് അഥവാ വാനരവസൂരി എന്നത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള ഒരു പകർച്ചവ്യാധിയാണ്. ഇന്ത്യൻ ജനതയ്ക്ക് പരിചിതമായ വസൂരിക്ക് സമാനമായ വൈറൽ അണുബാധയാണ് മങ്കിപോക്സിനും ഉണ്ടാവുന്നത്. കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പല രാജ്യങ്ങളും മങ്കിപോക്‌സിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുവെ മങ്കിപോക്സിന്റെ ലക്ഷണങ്ങൾ അത്ര ഗുരുതരമായി കാണാറില്ല. പ്രായപൂർത്തിയായ മനുഷ്യരെ വൈറസ് കാര്യമായി ബാധിക്കാറില്ല. പക്ഷെ കുട്ടികളിൽ രോഗം മാരകമാകാൻ സാധ്യതയുണ്ട്.

ഇതുവരെ ഒരു മങ്കിപോക്സ് മരണം മാത്രമേ ലോകത്തിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളു. വൈറസിന്റെ ഏറ്റവും അപകടകാരിയായ വകഭേദം പടർന്നു കൊണ്ടിരിക്കുന്നു ആഫ്രിക്കയിലാണ് ആ മരണം ഉണ്ടയത്. പ്രധാനമായും നൈജീരിയയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുമാണ് മങ്കിപോക്സ് പടർന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ മൂന്ന് പേര്‍ക്കാണ് മങ്കിപോക്‌സ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നുമുള്ള മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവർ മൂന്ന് പേരും ഗൾഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിൽ എത്തിയവരാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ മങ്കിപോക്സ് വൈറസിന്റെ സാമൂഹ്യവ്യാപനം ഇല്ല എന്നും സാഹചര്യം നിയന്ത്രണ വിധേയമാണെന്നും  ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

English summary :- world health organization declares monkey pox as global emergency. Highest alter outbreak for virus

Read also ഇന്ത്യൻ വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തി സ്റ്റാർബക്സ്. കോഫിയുടെ കൂടെ ഇനി ഇന്ത്യൻ മസാല ചായയും..

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close