മൊറട്ടോറിയം ക്രെഡിറ്റ്‌ സ്കോറിനെ ബാധിക്കുമോ? നിങ്ങൾ അറിയേണ്ട കാര്യങ്ങൾ


Spread the love

 കൊറോണ ബാധ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ ആഘാതം സാധാരണക്കാരുടെ ഉപജീവനമാർഗ്ഗം സ്തംഭിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആർബിഐ ആറുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചത് (ഓഗസ്റ്റ് 31 2020 വരെ ). ഈ പറഞ്ഞ കാലയളവിൽ ലോണിന്റെ മാസത്തവണ അടയ്ക്കേണ്ടതില്ല. ബാങ്കുകൾ പിഴിയും ഈടാക്കുന്നില്ല. 

 ഈ മോറട്ടോറിയം ബാങ്കുകൾക്ക് മാത്രം അല്ല ബാധകം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. റൂറൽ ബാങ്കുകൾ,  ചെറുകിട ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ അടക്കമുള്ള എല്ലാ കൊമേഴ്സ്യൽ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, എൻബിഎഫ്സികൾ തുടങ്ങയവക്കെല്ലാം ഇത് ബാധകമാണ്. 

എന്താണ് ക്രെഡിറ്റ്‌ സ്കോർ? 

വായ്പ്പയ്ക് അപേക്ഷിക്കുന്ന ആളുടെ വിശ്വസ്‌തയെ അറിയാൻ അല്ലെങ്കിൽ അയാൾക് അത് തിരിച്ചു അടക്കാൻ കഴിവ് ഉണ്ടോ?  എന്ന് അറിയാൻ ബാങ്ക് ഉപയോഗിക്കുന്ന ഒരു സൂചിക ആണ് സിബിൽ (ക്രെഡിറ്റ്‌ ഇൻഫർമേഷൻ ബ്യുറോ ഓഫ് ഇന്ത്യ ) ക്രെഡിറ്റ്‌ സ്കോർ. 

ആരാണ് സിബിൽ സ്കോർ നൽകുന്നത്?  എങ്ങനെ ആണ് സിബിൽ സ്കോർ കണക്കാക്കുന്നത്? 

ട്രാൻസ് യൂണിയൻ കമ്പനി ആണ് ഇന്ത്യയിൽ ഉള്ള എല്ലാവർക്കും സിബിൽ സ്കോർ കൊടുക്കുന്നത്. സിബിൽ എന്ന സ്ഥാപനത്തിന് ഇന്ത്യയിലെ എല്ലാ ബാങ്കുകളുമായി ബന്ധമുണ്ട്. ഓരോരോ ബാങ്കിൽ ആരൊക്കെ വായ്‌പ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്, ആരൊക്കെ വായ്‌പ്പ എടുത്തിട്ടുണ്ട്, എടുത്തിട്ടുള്ള വായ്പകൾ, അവസാനമായി അടച്ച തീയതി, പുതിയ വായ്പയ്ക്കായി എവിടെയെല്ലാം അപേക്ഷിച്ചിട്ടുണ്ട്, നിലവിൽ എന്തെല്ലാം ബാധ്യതകളുണ്ട്, ഓരോ വ്യക്തികളുടെയും എല്ലാ സാമ്പത്തിക ഇടപാടിന്റെ ഹിസ്റ്ററിയും, സിബിൽ വിലയിരുത്തും. അതിൽ നിന്നുമാണ് ഒരു വ്യക്തിയുടെ ക്രെഡിറ്റ്‌ സ്കോർ നിർണയിക്കുന്നത്. മൂന്നക്ക നമ്പറുകൾ ആണ് സ്കോറായ് നൽകുന്നത്. 300-900 ഇടയിൽ ആണ് ക്രെഡിറ്റ്‌ പോയ്ന്റ്സ് .750 ഉം അതിനു മുകളിലുമാണ് താരതമ്യേന മെച്ചപ്പെട്ട സിബിൽ സ്കോർ. ഇന്ത്യയിലെ ബാങ്കുകൾ അനുവദിക്കുന്ന 90% വായ്പകളും സിബിൽ സ്കോർ 700 മുകളിലുള്ളവർക്കാണ്.

മോറട്ടോറിയം ക്രെഡിറ്റ് സ്കോറിനെ ബാധികുമോ? 

 മോറട്ടോറിയം ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. മൊറട്ടോറിയം കാലയളവിൽ ക്രെഡിറ്റ് സ്കോർ മോശമാവില്ല പക്ഷേ പലിശ ഈടാക്കും. വായ്പയുടെ ആദ്യമാസങ്ങളിൽ മോറട്ടോറിയം അപേക്ഷിക്കുന്നവർക്ക് ആയിരിക്കും കൂടുതൽ പലിശ അടക്കേണ്ടി വരുക. കഴിവതും അത്യാവശ്യഘട്ടങ്ങളിൽ മാത്രം മോറട്ടോറിയത്തിന് അപേക്ഷിക്കുന്നതാണ് ഉത്തമം.

 ക്രെഡിറ്റ് സ്കോറും വായ്പയും

 ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയെല്ലാം തന്നെ ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്. 750 ഉം അതിനു മുകളിലുമാണ് താരതമ്യേന മെച്ചപ്പെട്ട സിബിൽ സ്കോർ. ഇതിൽ താഴെയാണെങ്കിൽ വായ്പകൾ ലഭിക്കാൻ പ്രയാസമാണ്.

ക്രെഡിറ്റ് സ്കോർ എങ്ങനെ അറിയാം? 

 http://www.cibil.com എന്ന സിബിൽ വെബ്സൈറ്റിൽ നിന്നും എളുപ്പത്തിൽ സിബിൽ സ്കോർ അറിയാനാകും. അതിൽ ചോദിക്കുന്ന വിവരങ്ങൾ നൽകിയാൽ ക്രെഡിറ്റ് സ്കോർ ഇമെയിൽ വഴി ലഭിക്കുന്നതാണ്. വർഷത്തിൽ ഒരിക്കൽ ക്രെഡിറ്റ്‌ സ്കോർ സൗജന്യമായി അറിയാനാകും. എല്ലാ വായ്പകളുടെയും വിശദാംശങ്ങളും തിരിച്ചടവും ഈ റിപ്പോർട്ടിൽ ഉണ്ടാവും. 

 ക്രെഡിറ്റ്‌ സ്കോർ എങ്ങനെ കുറയാം? 

തെറ്റായ വിവരങ്ങൾ നൽകിയാലോ,  വായ്പ തിരിച്ചടവ് മുടങ്ങിയാലോ, വായ്പാ തിരിച്ചടവ് ബാങ്കുകൾ രേഖപ്പെടുത്താൻ വിട്ടുപോയാലോ, അടച്ചു തീർന്ന വായ്പ ക്ലോസ് ചെയ്തതായി രേഖപ്പെടുത്താതെയിരുന്നാലോ, ഇടക്കിടെ ക്രെഡിറ്റ്‌ സ്കോർ നോക്കുന്നതൊക്കെ (അപേക്ഷിച്ച വായ്‌പകൾ ബാങ്കുകൾ തള്ളിയതിന് തുല്യം ) ക്രെഡിറ്റ്‌ സ്കോർ കുറഞ്ഞേക്കാം. ക്രെഡിറ്റ് കാർഡ് ലോൺ എടുത്തിട്ടുള്ളവർ അത് മുടങ്ങാതെ അടക്കുകയാണെങ്കിൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടും.

 ക്രെഡിറ്റ് സ്കോർ എങ്ങനെ ഉയർത്താം? 

* വായ്പകൾ കൃത്യമായി അടയ്ക്കുക.

* വായ്പാ ബന്ധപ്പെട്ട ചെക്കുകൾ ഒരിക്കലും ബൗൺസ് ചെയ്യാൻ അനുവദിക്കരുത്.

* അത്യാവശ്യഘട്ടങ്ങളിൽ മാത്രം വായ്പയ്ക്കായി അപേക്ഷിക്കുക. ഇടയ്ക്കിടയ്ക്ക് സിബിൽ സ്കോർ നോക്കുന്നത് സ്കോർ കുറയ്ക്കാൻ ഇടയാക്കും.

* ക്രെഡിറ്റ് കാർഡ് വായ്പ മുടങ്ങാതെ അടയ്ക്കുക.

 മൊറട്ടോറിയം എടുത്താൽ പുതിയ വായ്പ കിട്ടാൻ പ്രയാസമോ ? 

മോറട്ടോറിയം ഉപയോഗിച്ചവരുടെ പുതിയ വായ്പ അപേക്ഷകൾ  ബാങ്കുകൾ നിരസിക്കുകയണെന്നാണ്  റിപ്പോർട്ടുകൾ. ഇങ്ങനെ സാമ്പത്തിക പ്രതിസന്ധികൾ അനുഭവിക്കുന്നവർക്ക് വീണ്ടും വായ്പ അനുവദിക്കുന്നത് ബാങ്കുകൾക്ക് വെല്ലുവിളിയണെന്നാണ് വിലയിരുത്തൽ. മൊറട്ടോറിയം സ്വീകരിച്ചവരുടെ അനുവദിക്കപ്പെട്ട വായ്‌പ (വായ്പ അനുവദിച്ചതും പണം പിൻവലിക്കാത്തതുമായവ ) ബാങ്ക് പിൻവലിച്ചതായി പരാതിയുണ്ട്.

എന്താണ് മോറട്ടോറിയം?  കൂടുതൽ അറിയുവാൻ ഈ  ലിങ്ക് ക്ലിക്ക് ചെയ്യു.

 https://exposekerala.com/moratorium-interest-loan/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close