എന്താണ് മോറട്ടോറിയം? പൊള്ളുന്ന പലിശയോ അതോ ഉപഭോക്താവിന് ആശ്വാസമോ?


Spread the love

ഈയിടെ ആർബിഐ ഒരു മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഈയൊരു മോറട്ടോറിയം പ്രഖ്യാപനം വന്നതുമുതൽ ഒരുപാട് പേർക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട്. ആദ്യം എന്താണ് മോറട്ടോറിയം എന്ന് നമുക്ക് നോക്കാം.

•എന്താണ് മൊറട്ടോറിയം?

ചില അസാധാരണമായ സാഹചര്യങ്ങളിൽ നമ്മൾ എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കാൻ നമുക്ക് പറ്റില്ലെന്ന് ബാങ്ക് തിരിച്ചറിയുമ്പോൾ ബാങ്ക് നമുക്ക് തരുന്ന തിരിച്ചടവിൽ ഉള്ള ഒരു സാവകാശമാണ് മൊറട്ടോറിയം. അത് ചിലപ്പോൾ 15 ദിവസം ആകാം ഒരു മാസം ആകാം . കോവിഡ് പശ്ചാത്തലത്തിൽ ആർബിഐ ആദ്യം മാർച്ച് ഒന്നു മുതൽ 31 വരെ ആയിരുന്നു മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ അത് വീണ്ടും ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ നീട്ടി. ഈ പറഞ്ഞ കാലയളവിൽ നമ്മൾ പ്രതിമാസ തവണ അടയ്ക്കേണ്ടതില്ല.

•ഏതെല്ലാം ബാങ്കുകളാണ് ഇത് ബാധകം?

* സഹകരണ ബാങ്കുകൾ
* വാണിജ്യ ബാങ്കുകൾ
* സ്മാൾ ഫിനാൻസ് ബാങ്ക്കൾ
* പ്രാദേശിക റൂറൽ ബാങ്കുകൾ
* ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ
* മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ
* ഹൗസിംഗ് ഫിനാൻസ് സ്ഥാപനങ്ങൾ
തുടങ്ങിയവയ്ക്കാണ് ഇത് ബാധകം

•ഏതൊക്കെ വായ്പകൾകാണു ഇത് ബാധകം?

* വിദ്യാഭ്യാസ വായ്പ
* ഭവന വായ്പ
* വ്യക്തിഗത വായ്പ
* വാഹന വായ്പ
* ക്രെഡിറ്റ് കാർഡ് വായ്പ
* കാർഷിക വായ്പ
* എംഎസ്എംഇ വായ്പ
* മൊബൈൽ, ടിവി, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങാൻ എടുത്ത കൺസ്യൂമർ വായ്പകൾ.

•മൊറട്ടോറിയം വേണമെങ്കിൽ എന്ത് ചെയ്യണം?

മോറട്ടോറിയം വേണ്ട ഉപഭോക്താവ് അതാത് ബാങ്കിൽ അപേക്ഷ നൽകേണ്ടതാണ്.

•എന്തിനു മോറട്ടോറിയം?

വായ്പ ഇളവ് തിരഞ്ഞെടുത്താൽ തിരിച്ചടയ്ക്കേണ്ട കാലയളവും പലിശയും ക്രമാതീതമായി കൂടും. അത്യാവശ്യ സാഹചര്യത്തിൽ മാത്രം മോറട്ടോറിയം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. എല്ലാ ഉപഭോക്താവും മോറട്ടോറിയം സ്വീകരിക്കണമെന്നില്ല. ഉപഭോക്താവിന് മോറട്ടോറിയം വേണ്ട എന്നുണ്ടെങ്കിൽ ബാങ്കിനോട് ആവശ്യപ്പെടാം. മോറട്ടോറിയം ഒരിക്കലും ഉപഭോക്താവിന് ലാഭകരമല്ല എന്നാൽ ബാങ്കുകൾക്ക് ലാഭകരമാണ്.

വായ്പ എടുത്ത ആദ്യ കാലയളവിൽ മോറട്ടോറിയം തിരഞ്ഞെടുത്താൽ അടക്കേണ്ട കാലയളവും പലിശയും കൂടുതലായിരിക്കും എങ്കിൽ വായ്പയുടെ അവസാനത്തെ കാലയളവിലാണ് മോറട്ടോറിയം അപേക്ഷിക്കുന്നത് എങ്കിൽ വലിയ വ്യത്യാസമൊന്നും പലിശ നിരക്കിൽ ഉണ്ടാവില്ല.

•അക്കൗണ്ടിൽ നിന്നും പ്രതിമാസ തവണ ബാങ്കുകൾ മോറട്ടോറിയം സമയങ്ങളിൽ പിടിക്കുമോ?

ആർ ബി ഐ ആണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇനി അതാത് ബാങ്കുകൾ അത് പ്രാബല്യത്തിൽ കൊണ്ടുവരണം. നമ്മുടെ അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ ബാങ്ക് പ്രതിമാസ തവണ പിടിച്ചേക്കാം.

•പ്രതിമാസ തവണ ഒഴിവാക്കി തരുമോ? അതോ താൽക്കാലികമായി നീട്ടികിട്ടുന്ന കാലാവധിയോ?

പ്രതിമാസ തവണ ഒഴിവാക്കില്ല.തിരിച്ചടവിൽ ഉള്ള ഒരു സാവകാശം മാത്രമേ തരികയുള്ളൂ.

•മോറട്ടോറിയം കാലയളവിൽ പലിശയിളവ് ഉണ്ടാവുമോ?

മുതലും പലിശയും ഈ മൊറട്ടോറിയം കാലയളവിൽ അടയ്ക്കേണ്ടതില്ല എന്നാൽ പലിശയ്ക്ക് മൊറട്ടോറിയം ഇല്ല. അതായത് ആ കാലയളവിൽ നിങ്ങളുടെ വായ്പ പലിശ കൂടിക്കൊണ്ടിരിക്കും.

•മൊറട്ടോറിയം വേണ്ടെന്നുവയ്ക്കാൻ ഉപഭോക്താവിന് അവകാശമുണ്ടോ?

സാമ്പത്തിക പ്രശ്നമില്ലെങ്കിൽ മോറട്ടോറിയം വേണ്ടെന്നു വയ്ക്കാനുള്ള അവകാശം ഓരോ ഉപഭോക്താവിനും ഉണ്ട്. അകാര്യം ബാങ്കിൽ അറിയിക്കണം. തിരിച്ചടവ് കാലം കുറഞ്ഞു നിൽക്കുന്നതാണ് ഉപഭോക്താവിന് എപ്പോഴും നല്ലത്. പലിശ ഭാരം കുറയും. മൊറട്ടോറിയം സ്വീകരിച്ചാൽ ആ നീട്ടി വച്ച മാസങ്ങളിലെ പലിശ കൂടി അടക്കേണ്ടി വരും.

•മോറട്ടോറിയം കാലത്തെ തിരിച്ചടവ് ഇല്ലായ്മ ക്രെഡിറ്റ് സ്കോറിന് ബാധിക്കുമോ?

മോറട്ടോറിയം ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. മൊറട്ടോറിയം കാലയളവിൽ ക്രെഡിറ്റ് സ്കോർ മോശമാവില്ല പക്ഷേ പലിശ ഈടാക്കും…

എന്താണ് ക്രെഡിറ്റ്‌ സ്കോർ?, ക്രെഡിറ്റ്‌ സ്കോർ എങ്ങനെ കൂട്ടാം?… കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യു. 

https://exposekerala.com/moratorium-creditscore-cibilscore/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close