റിവോൾവറിനെക്കുറിച്ച് അറിയേണ്ടതെല്ലാം


Spread the love

മനുഷ്യന്റെ പിറവിയോളം തന്നെ പഴക്കമുണ്ടാകും അവരുടെ  കല്ലുപയോഗിച്ചും, എല്ലുകൾ, ഉപയോഗിച്ചും പിന്നീട് അമ്പും, വില്ലും ഉപയോഗിച്ചുള്ള ആയുധ പരീക്ഷണങ്ങൾക്ക്‌. വീണ്ടും കാലം മുന്നോട്ടു പോയപ്പോൾ അവർ കരിമരുന്നിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന തോക്കുകൾ ഉയോഗിക്കാൻ തുടങ്ങി. അവിടെയും തീർന്നില്ല, ഒടുവിൽ 1836ൽ  അമേരിക്കക്കാരനായ സാമുവൽ കോൾട്ട് തോക്കുകളുടെ ആധുനിക രൂപം എന്ന നിലയിൽ റിവോൾവർ കണ്ടു പിടിച്ചു. തോക്കുകളുടെ നിർമ്മാണത്തിൽ ആ കണ്ടുപിടിത്തം ഒരു നാഴികക്കല്ലായിരുന്നു. റിവോൾവറിന്റെ കണ്ടുപിടിത്തത്തോടെ സാമുവൽ കോൾട്ട് ലോക പ്രശസ്തൻ ആകുകയും ചെയ്തു. കൂടാതെ അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും മറ്റ് തോക്ക് നിർമ്മാണ കമ്പനികളും റിവോൾവറിന്റെ മെക്കാനിസം ഉപയോഗിച്ച് തോക്കുകൾ നിർമിക്കുവാൻ തുടങ്ങി അങ്ങനെ കൈതോക്ക് നിർമ്മാണ മേഖലയിൽ വലിയ ചലനം സൃഷ്ടിക്കാൻ സാമുവൽ കോൾട്ടിന്റെ റിവോൾവർ എന്ന കണ്ടുപിടിത്തത്തിനായി.

പ്രധാനമായും സിംഗിൾ ആക്ഷൻ റിവോൾവറും, ഡബിൾ ആക്ഷൻ റിവോൾവറും ആണ് ലോക വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ആധുനിക കാലത്തിൻറെ അത്യധികം അപകടകാരിയായ ഡബിൾ ആക്ഷൻ  റിവോൾവറിന്റെ മെക്കാനിസം ലളിതമായി പറയുകയാണെങ്കിൽ അവയിൽ പ്രധാനമായുള്ളത് വെടിയുതിർക്കാൻ വലിയ്ക്കുന്ന ട്രിഗർ, ട്രിഗറിന്റെ ചലനത്തിനനുസരിച്ച് സ്പ്രിങിന്റെ സഹായത്താൽ  പ്രവർത്തിക്കുന്ന ഹാമർ, വെടിയുണ്ടകൾ അഥവ ബുള്ളറ്റുകൾ പല, പല അറകളിൽ ആയി വിന്യസിച്ചിരിക്കുന്ന സിലിണ്ടർ, ബുള്ളറ്റിന്റെ പ്രധാന ഘടകങ്ങളാണ് അവയെ ആവരണം ചെയ്തിരിക്കുന്ന കാട്രിഡ്ജ്, ബുള്ളറ്റിന്റെ പിറകിലായി ചെറിയ സ്പാർക്ക് ഉണ്ടാക്കുവാൻ  സാധിക്കുന്ന ബുള്ളറ്റ് പ്രൈമർ അഥവാ കാട്രിഡ്ജ് ക്യാപ്, ചെറു സ്
സ്ഫോടനത്തോടെ ബുള്ളറ്റിൽ മർദ്ദം ചെലുത്തി അതിവേഗതയിൽ അവയെ  പുറത്തെക്ക് പായുവാൻ സഹായിക്കുന്ന ഗൺപൗഡർ തുടങ്ങിയവ.

എപ്പോഴാണോ ട്രിഗർ വലിക്കപ്പെടുന്നത് അതേസമയം ട്രിഗറുമായി മെക്കാനിക്കൽ കണക്ഷനുള്ള ഹാമർ പുറകിലോട്ട് വലിയുകയും. തത്ഫലമായി ഹാമറിൽ ഘടിപ്പിച്ചിരിക്കുന്ന മെറ്റാലിക് സ്പ്രിങ് കംപ്രസ് ആകുകയും ചെയ്യുന്നു. അതേസമയം തന്നെ ട്രിഗറിന്റെ ഒരു ഭാഗവുമായി കണക്ഷനുള്ള സിലിണ്ടർ കറങ്ങുകയും ചെയ്യുന്നു. സിലിണ്ടറിന്റെ കറക്കത്തിന്റെ ഫലമായി ബുള്ളറ്റ് ഘടിപ്പിച്ചിരിക്കുന്ന ചേംബർ വെടിയുതിർക്കാൻ പാകത്തിന് ഗൺ ബാരലിന്റെ നേർക്ക് വരുകയും ചെയ്യുന്നു. തുടർന്ന് ട്രിഗർ പരമാവധി വലിയുമ്പോൾ കംപ്രസ് ആയിരിക്കുന്ന സ്പ്രിങ്  ശക്തിയായി ഹാമറിനെ മുന്നോട്ടു ചലിക്കാൻ പ്രേരിപ്പിക്കുന്നു. അതേത്തുടർന്ന് ഹാമറിന്റെ അറ്റം അതിശക്തിയായി ബുള്ളറ്റിന്റെ പുറകിലുള്ള പ്രൈമറിൽ പ്രഹരിക്കുന്നു. തുടർന്ന് പ്രൈമറിൽ അടങ്ങിയിരിക്കുന്ന കെമിക്കൽ കോമ്പൗണ്ടിലുണ്ടാകുന്ന മർദ്ദം കാരണം അവിടെ സ്പാർക് ഉണ്ടാകുകയും, ആ സ്പാർക്കിനാൽ കാട്രിഡ്ജിലുള്ള ഗൺ പൗഡർ അഥവ പ്രൊപോലെൻറ് ചാർജർ ചെറു സ്ഫോടനം നടത്തുകയും ചെയ്യുന്നു. ആ സ്‌ഫോടനത്തിന്റെ ഫലമായി ബുള്ളറ്റിനുമേൽ അതിതീവ്ര മർദ്ദം ഉണ്ടാകുകയും തത്ഫലമായി ബുള്ളറ്റ് ബാരൽ അഥവാ മുന്നിലെ വെടിക്കുഴലിലൂടെ സ്ക്രൂ പോലെ കറങ്ങി പുറത്തേക്ക് പായുകയും ചെയ്യുന്നു. ബുള്ളറ്റ് കറങ്ങി പുറത്ത് വരുന്നതിന്റെ ഫലമായി അതിന്  വായുവിലൂടെ അതിതീവ്ര വേഗതയിൽ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് തുളച്ചുകയറുവാൻ സാധിക്കുന്നു.

1854ൽ യുഗിനി ലിഫൗചെക്സ് സ്ഫോടനം നടത്തി വെടിയുതിർക്കാൻ കഴിയുന്ന കാട്രിഡ്ജ് ടൈപ്പ്‌ ബുള്ളറ്റ് കണ്ടുപിടിക്കുകയും തുടർന്ന് 1873ൽ കോൾട്ട് സിംഗിൾ ആക്ഷൻ റിവോൾവർ അവതരിപ്പിക്കുകയും ചെയ്യുന്നത്. സിംഗിൾ ആക്ഷൻ റിവോൾവർ സെമി ഓട്ടോമാറ്റിക് റിവോൾവർ ആയിരുന്നു. ആദ്യകാലത്ത് ധാരാളമായി ഉപയോഗിച്ചിരുന്ന സിംഗിൾ ആക്ഷൻ റിവോൾവറിൽ ഓരോ പ്രാവശ്യം വെടിയുതിർക്കാൻ ട്രിഗർ വലിക്കുന്നതിന് മുൻപായി ഹാമർ കൈകൊണ്ട് പുറകിലോട്ടു വലിച്ച് ക്രമീകരിക്കണം. അതിനുശേഷം മാത്രമേ ട്രിഗർ വലിച്ച് വെടിയുതിർക്കുവാൻ സാധിക്കുകയുള്ളു. ചാർട്ടർ ആംസ് എന്ന കമ്പനിയുടെ ബുൾ ഡോഗ്, ചിയാപ്പ ഫയർ ആംസ് എന്ന കമ്പനിയുടെ ചിയാപ്പ റൈനോ,  കോൾട്ട്സ് മാനുഫാക്ചറിങ് കമ്പനിയുടെ കോൾട്ട് അനാക്കോണ്ട തുടങ്ങിയ ധാരാളം റിവോൾവർ ബ്രാൻഡുകൾ കാലങ്ങളായി ലോകം ഉപയോഗിച്ച് പോരുന്നു.

1889ൽ കോൾട്ട് ആദ്യ ഡബിൾ ആക്ഷൻ റിവോൾവർ ആധുനിക ലോകത്തിനായി അവതരിപ്പിച്ചു. ട്രിഗർ വലിക്കുന്നതിനൊപ്പം  ഹാമറും വലിയുകയും സിലിണ്ടർ കറങ്ങുകയും ചെയ്ത്‌ വളരെ അനായാസം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ആദ്യ ഡബിൾ ആക്ഷൻ എന്ന ഫുള്ളി ഓട്ടോമാറ്റിക്  ടൈപ്പിലുള്ള ആധുനിക റിവോൾവർ അവതരിപ്പിക്കപ്പെട്ടു. തോക്കുകളുടെ ഘടനയും പ്രവർത്തന ശൈലിയും കാലക്രമേണ നവീകരിച്ചുകൊണ്ടേയിരുന്നെങ്കിലും സ്വയരക്ഷയ്ക്കും, അപ്രതീക്ഷിതമായ സാഹചര്യത്തിൽ അനായാസം ഉപയോഗിക്കാൻ കഴിയുന്നതുമായ റിവോൾവറിന്റെ സ്ഥാനം കാലം കാത്തുസൂക്ഷിക്കുന്നു.  സ്മിത്ത് & വീസോൺ എന്ന അമേരിക്കൻ ബ്രാൻഡ് ആണ് ലോകത്തിലെ ഏറ്റവും പ്രചാരമുള്ള റിവോൾവർ നിർമാതാക്കൾ. ഇവയ്‌ക് ഏകദേശം 1325 അമേരിക്കൻ ഡോളർ വിലവരും, അതായത് ഏകദേശം ഒരു ലക്ഷത്തോളം ഇന്ത്യൻ രൂപ. അടുത്ത കാലത്തായി മെട്രോനഗരങ്ങളിൽ ജോലിയുടെ ഭാഗമായി രാത്രിയിൽ സഞ്ചരിക്കേണ്ടി വരുന്ന ഐടി പ്രൊഫെഷനലുകൾക്കു നേരെയുള്ള അക്രമം വളരെയധികം വർധിച്ചതിനാൽ വില കുറഞ്ഞതും സ്ത്രീകൾക്ക് അനായാസം ഉപയോഗിക്കാവുന്ന. 22 കാലിബർ “നിദാർ” എന്ന പേരിൽ ഇന്ത്യൻ നിർമിത റിവോൾവറുകൾ ₹45000/- എന്ന താങ്ങാവുന്ന വിലക്ക് ലഭ്യമാണ്. മേക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമിക്കപ്പെടുന്ന ഇവ ഉപയോഗിക്കുന്നതിനു
നിയമപ്രകാരമുള്ള ലൈസൻസ് ആവശ്യമാണ്.

വില്ലിസിനെ കുറിച്ച് കൂടുതൽ വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു ജീപ്പ് പ്രേമികളുടെ സ്വന്തം ‘വില്ലീസ്’

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close