ടൊയോട്ട ലാൻഡ് ക്രൂസർ പ്രാഡോ


Spread the love

തലമുറയിൽപെട്ട വാഹന പ്രേമികളുടേയും ഇഷ്ട്ട വാഹനങ്ങളിൽ ഒന്നാകും ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ലാൻഡ് ക്രൂസർ പ്രാഡോ സീരിസിലെ കാറുകൾ. പ്രാഡോയെ J70, J90, J120, J150 തുടങ്ങിയ പ്ലാറ്റ്ഫോമുകളിലായ് വിവിധ വർഷങ്ങളിൽ ടൊയോട്ട അവതരിപ്പിച്ചു. 1984ലെ പ്രാഡോ മോഡൽ ബീം ആക്സിലിന്റെ പ്രത്യേകതകളിലും ഡിസൈൻ ഭംഗിയാലും അന്നത്തെ തലമുറ ഇരുകൈയും നീട്ടി സ്വീകരിച്ചു. തുടർന്ന് കൂടുതൽ പരിഷ്കരണങ്ങളോട്കൂടി 1990ൽ 1st ജനറേഷനിൽ പെട്ട ലാൻഡ് ക്രൂസർ പ്രാഡോ സെമി ലോങ്ങ്‌ അഥവ J70യെ ടൊയോട്ട അവതരിപ്പിച്ചു. 2.4 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനും ഇലക്ട്രോണിക് ഫ്യൂൽ ഇൻജെക്ഷൻ സിസ്റ്റവും കൂടാതെ നീണ്ട മുൻവശത്തെ ഡിസൈനുമൊക്കെയായ് പ്രാഡോ 1st ജനറേഷനും തരംഗമായ്. തുടർന്ന് 1996ൽ സെക്കന്റ്‌ ജനറേഷൻ J90 പ്രാഡോ ആയി ലാൻഡ് ക്രൂസർ പ്രാഡോ GXL 5ഡോർ വാഗണെ ടൊയോട്ട അവതരിപ്പിച്ചു. പെട്രോൾ എൻജിനിലും ഡീസൽ എൻജിനിലും കുതിയ്ക്കുന്ന സ്റ്റൈലിഷ് ഡിസൈനോടുകൂടിയ J90യും ലോക വിപണി കീഴടക്കി. തുടർന്ന് 2002ൽ J120 പ്രാഡോ മോഡലിൽ കൂടുതൽ മാറ്റങ്ങളോടെ ടൊയോട്ട അവതരിപ്പിച്ചു.

അവയ്‌ക്കെല്ലാം ശേഷം j150 മോഡലിൽ ഫോർത് ജനറേഷൻ ലാൻഡ് ക്രൂസർ എസ് യു വി മോഡൽ പ്രാഡോയെ കമ്പനി അവതരിപ്പിച്ചു. പെട്രോളിലും ഡീസലിലും അവതരിപ്പിച്ച മോഡൽ J150 മോഡൽ പ്രാഡോ കാഴ്ചയിലും പെർഫോമൻസിലും മികച്ച നിലവാരം പുലർത്തി. ഡിസൈനിലെ പ്രത്യേകതകളായ മനോഹരമായ ക്രോമിയം ഗ്രിൽ, അവയ്‌ക്കൊപ്പമുള്ള ടൊയോട്ടയുടെ ലോഗോ, ആകർഷണീയമായ ഹാലൊജൻ ഹെഡ് ലാമ്പുകൾ, വാതിൽ പോലെ തുറക്കാൻ കഴിയുന്ന പിൻഭാഗം, ഡിക്കി ഭാഗത്തായ് അഡ്ജസ്റ്റബിളായ ഗ്ലാസ്സ് വിൻഡോകൾ തുടങ്ങിയവ മസ്ക്കുലർ രൂപഭംഗിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന വാഹനത്തിലെ പുറമെയുള്ള പ്രത്യേകതകളാണ്. ലാൻഡ് ക്രൂസർ പ്രാഡോയുടെ ഫോർത് ജനറേഷൻ മോഡലിലെ സാങ്കേതികവശങ്ങളിൽ പ്രധാനം 271 bhp കരുത്തുള്ള 4000 സി സിയിലെ V6 പെട്രോൾ എൻജിനാണ്. അവയ്ക്ക് പുറമെ ഡീസൽ എൻജിൻ പ്രാഡോയും വിവിധ രാജ്യങ്ങളുടെ അവശ്യാനുസരണം ടൊയോട്ട വിപണിയിലെത്തിക്കുന്നു. 200 കി മി പരമാവധി വേഗപരിധിയുള്ള പ്രാഡോ ഫോർത് ജനറേഷനിൽ 0- 100 km/h വേഗതയിലെത്താൻ 9 സെക്കൻഡുകൾ മതി. 7 സീറ്റിംഗ് കപ്പാസിറ്റിയുള്ള വാഹനത്തിൽ എ ബി എസ് ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഗിയർ ബോക്സ്‌, 6 എയർ ബാഗ് സിസ്റ്റം, പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സംവിധാനങ്ങളാൽ മികച്ച യാത്രാനുഭവം ലഭിക്കുന്നു.

ഫോർ വീൽ ഡ്രൈവ് വാഹനമായ ലാൻഡ് ക്രൂസർ പ്രാഡോയുടെ എല്ലാ വീലുകളിലേയ്ക്കും സ്പീഡ് ട്രാൻസ്മിഷൻ ലഭിക്കുന്നത് കൊണ്ട് ഹൈവേ റോഡ് യാത്രകൾക്കും ഓഫ് റോഡ് യാത്രകൾക്കും ഒരുപോലെ അനുയോജ്യമാകുന്നു. അമേരിക്കയിലും കാനഡയിലും ടൊയോട്ടയുടെ തന്നെ ആഡംബര ശ്രേണിയായ ലെക്സസ് ബ്രാൻഡിലാണ് പ്രാഡോ അവതരിക്കപ്പെടുന്നത്. മനസ്സിനിണങ്ങിയ യാത്രാനുഭവം ഉറപ്പ് നൽകുന്ന ലാൻഡ് ക്രൂസർ പ്രാഡോ വാഹനങ്ങൾ തുടർന്നുള്ള ജനറേഷനുകൾക്കും പ്രിയങ്കരമാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Read also:ജീപ്പ് പ്രേമികളുടെ സ്വന്തം ‘വില്ലീസ്’

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close