എറണാകുളം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും


Spread the love

കോവിഡ് 19 തടയുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. മാര്‍ക്കറ്റില്‍ ചരക്കുകള്‍ ഇറക്കുന്നത് രാത്രി ഒന്നിനും രാവിലെ ആറിനുമിടയിലായി നിജപ്പെടുത്തും. ക്രമീകരണം തിങ്കളാഴ്ച മുതല്‍ നടപ്പാക്കാനാണ് നിര്‍ദേശം. വിവിധ വ്യാപാരി പ്രതിനിധികളുമായി മന്ത്രി വി എസ് സുനില്‍കുമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ശക്തമായ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.
പൊതു ജനങ്ങളും ചരക്കുമായി എത്തുന്ന ട്രക്ക് ഡ്രൈവര്‍മാരും തമ്മിലുള്ള സമ്ബര്‍ക്കം പൂര്‍ണമായി ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ട്രക്ക് ഡ്രൈവര്‍മാര്‍ അനാവശ്യമായി വാഹനം വിട്ട് പുറത്തിറങ്ങരുത്. അവരുടെ വിശ്രമത്തിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും പ്രത്യേകമായ ശുചിമുറികള്‍ തയ്യാറാക്കാനും തീരുമാനിച്ചു.
കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം മാര്‍ക്കറ്റ് അടച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് ജില്ലയിലെ ക്രമീകരണങ്ങള്‍. എറണാകുളം മാര്‍ക്കറ്റില്‍ വഴിയോര കച്ചവടം താത്കാലികമായി നിര്‍ത്തലാക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായി ഇത്തരം കച്ചവടക്കാര്‍ക്ക് മറൈന്‍ ഡ്രൈവിനു സമീപം പ്രത്യേക സൗകര്യം നല്‍കും. സാമൂഹിക അകലം പാലിച്ചു കൊണ്ടു മാത്രമേ കച്ചവടം അനുവദിക്കു. മുമ്ബ് കച്ചവടം നടത്തിയിരുന്ന പഴം, പച്ചക്കറി വ്യാപാരികള്‍ക്ക് മാത്രമേ പുതിയ സംവിധാനത്തില്‍ സ്ഥലം അനുവദിച്ചു നല്‍കൂ.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close