
കോവിഡ് കാലത്ത് വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ അല്പം വരുമാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടോ.എങ്കിൽ ഇതാ മോർണിംഗ് കിറ്റ് എന്ന ഈ മോഡേൺ ഐഡിയ വഴി നമുക്കത് സാദ്ധ്യമാക്കാം.
ഫ്ലാറ്റുകൾ, പട്ടണത്തോട് ചേർന്ന് കിടക്കുന്ന വീടുകൾ, ജോലിക്കാരായ ദമ്പതികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് സാദാരണ മോർണിംഗ് കിറ്റുകൾ നൽകാറ്.എന്നാൽ ഈ സമയത്ത് കോവിഡിനെ പേടിച്ചു പുറത്തിറങ്ങാത്തവർക്കും വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും ആശ്വാസകരമായിരിക്കും ഈ മോർണിംഗ് കിറ്റുകൾ. ഒരു ദിവസത്തേക്കുള്ള വിഭവങ്ങളാണ് നാം മോർണിംഗ് കിറ്റിൽ നൽകേണ്ടത്.പാൽ, പത്രം, റെഡി ടു ഈറ്റ് പച്ചക്കറികൾ റെഡി ടു കുക്ക് ഇനങ്ങൾ ഉൾപ്പെടുന്നതാണ് മോർണിംഗ് കിറ്റ്. റെഡി ടു ഈറ്റ് ഇനങ്ങളിൽ വേവിക്കാതെ ഉപയോഗിക്കാവുന്ന പച്ചക്കറികൾ, ഇലകൾ എന്നിവ നൽകാം. കാരറ്റ്, കക്കരി, കാബ്ബജ് പോലുള്ളവ വൃത്തിയാക്കി സലാഡിനെന്ന പോലെ നുറുക്കിയോ അല്ലാതെയോ മോർണിംഗ് കിറ്റിൽ വെക്കാം. റെഡി ടു കുക്ക് ഇനങ്ങളിൽ പച്ചക്കറികൾ കഴുകി സാമ്പാർ, തോരൻ, അവിയൽ പോലെ വിഭവങ്ങൾ ഉണ്ടാക്കാൻ പാകത്തിൽ മുറിച്ച് പാക്ക് ചെയ്ത് വെക്കാം. ഇത് ആവശ്യക്കാരന്റെ ഓർഡർ അനുസരിച്ച് ചെയ്താൽ മതിയാകും.ബാച്ചിലേഴ്സ്,ജോലിക്കാർ എന്നിവർക്കുള്ള കിറ്റിൽ മറ്റുള്ളവക്കൊപ്പം ആവശ്യമെങ്കിൽ ബ്രേക്ഫാസ്റ്, വെള്ളം എന്നിവ നൽകാം. അതിരാവിലെ നൽകുന്ന മോർണിംഗ് കിറ്റുകളിൽ ദോശ മാവ് പോലുള്ളവ ഓർഡർ അനുസരിച്ച് നൽകാം. അവനവന്റെ ഭാവന അനുസരിച്ചുംഉപഭോക്താവിന്റെ ആവശ്യകത അനുസരിച്ചും പഴം, പച്ചക്കറി, മത്സ്യ മാംസാദികൾ, സ്നാക്ക്സ് എന്നിവ ഓരോ കിറ്റിലും ഉൾപ്പെടുത്താം.നൽകുന്ന വിഭവങ്ങളുടെ എണ്ണം, ക്വാളിറ്റി അനുസരിച്ച് 100 മുതൽ 1000 രൂപ മുകളിൽ വരെ ഒരു കിറ്റിന് ലഭിക്കും. അതിരാവിലെ ഫ്രഷ് ആയി എത്തിക്കുക എന്നത് മാത്രമാണ് വെല്ലുവിളി. വീട്ടുകാരുടെയും മറ്റും സഹായത്തോടെ വീട്ടമ്മമാർക്ക് ചെയ്യാനാകുന്ന തൊഴിൽ കൂടിയാണിത്. ആവശ്യകത അനുസരിച്ച് ഒരു യൂണിറ്റ് ആയി വളർത്തിക്കൊണ്ടു വരാനും കഴിയും. ഒരു ദിവസത്തെ കിറ്റ് അതിരാവിലെയോ അല്ലെങ്കിൽ അടുത്ത ദിവസത്തേക്കുള്ള കിറ്റ് വൈകുന്നേരമോ ഉപഭോക്താവിന് എത്തിക്കാവുന്നതാണ്.അടുത്ത ദിവസത്തേക്കുള്ള കിറ്റിൽ പച്ചക്കറികൾ കഴിവതും മുറിക്കാതെ നല്കുന്നതാകും ഉത്തമം. അല്ലെങ്കിൽ നന്നായി ഫ്രീസ് ചെയ്ത് നൽകാം.പെട്ടെന്ന് കേടു വരുന്ന ഇനങ്ങൾ കിറ്റുകളിൽ ഉപയോഗിക്കരുത്.കിറ്റുകളുടെ ക്വാളിറ്റി ആണ് ഉപഭോക്താവിന് നമ്മെ പ്രിയങ്കരമാക്കുന്നതെന്നു എപ്പോഴും ഓർക്കുക. അല്പം ക്ഷമയും പരിശ്രമവും ഉണ്ടെങ്കിൽ ദിവസവും നല്ല ആദായം ലഭിക്കുന്ന സംരംഭമാണിത്.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.
http://bitly.ws/8Nk2