കൊതുകുകൾ ചില്ലറക്കാരല്ല


Spread the love

ഒരു കടി കൊണ്ട് തന്നെ മരണ കാരണമായേക്കാവുന്ന രോഗങ്ങൾ പടർത്തുന്ന ജീവിയാണ് കൊതുക്. കൊതുക് മൂലം പകരുന്ന രോഗങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. മലേറിയ, ചിക്കൻഗുനിയ, ഡെങ്കിപ്പനി, മന്ത്‌ രോഗം, സിക്ക, തുടങ്ങിയവ ഇവയിൽ ഏറെ പ്രസിദ്ധമാണ്.

അറിഞ്ഞിരിക്കാം കൊതുകിനെ പറ്റി കുറച്ചു വസ്തുതകൾ.

* 3500 ലേറെ തരം കൊതുകുകളാണ് ഭൂമിയിൽ കാണപ്പെടുന്നത്.

* പെൺകൊതുകുകൾ മാത്രമേ കടിക്കുകയുള്ളൂ. കൊതുകിന്റെ മുട്ടകൾക്ക് വളരാനാവശ്യമായ പ്രോട്ടീനുകൾ മനുഷ്യരക്തത്തിൽ കാണുന്നതിനാലാണ് ഇവ മനുഷ്യനെ കടിക്കുന്നത്.

* 3 ആഴ്ചകൾ കൂടുമ്പോഴാണ് പെൺകൊതുകുകൾ മുട്ടയിടുന്നത്.

* ഒരേസമയം 300 മുട്ടകൾ വരെ ഇവ ഉത്പാദിപ്പിക്കുന്നു.

* രണ്ടു മാസത്തിൽ താഴെ മാത്രമാണ് കൊതുകുകളുടെ ആയുസ്സ്. ഇണ ചേരലിന് ശേഷം ആൺ കൊതുക് മൂന്നു മുതൽ അഞ്ചു ദിവസം വരെയും പെൺകൊതുകുകൾ ഒരു മാസം വരെയും ജീവിക്കുന്നു.

* ശീതരക്ത ജീവികളായ കൊതുകുകൾ വാസസ്ഥലത്തിന് അനുസരിച്ച് ശരീരതാപനില നിയന്ത്രിച്ച് ജീവിക്കുന്നു.

* ആയുസ്സിന്റെ ആദ്യ പത്ത് ദിനങ്ങൾ ജലത്തിലാണ് ഇവർ കഴിയുന്നത്.അതിനാൽ ജലം കെട്ടി നിൽക്കുന്ന ഒഴിവാക്കുക.

* ജലത്തിൽ നിക്ഷേപിക്കപ്പെട്ട കൊതുകിന്റെ മുട്ടകൾ ലാർവ ആയി മാറുകയും,ജലത്തിലെ ജൈവാവശിഷ്ടങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു. പിന്നീട് കൊക്കൂൺ ആയി മാറുന്ന ഇവ ഏതാനും ദിവസങ്ങൾക്ക് ശേഷം പൂർണ്ണവളർച്ചയെത്തിയ കൊതുക് ആയിമാറുന്നു.

* സ്വന്തം ഭാരത്തിന്റെ മൂന്നിരട്ടിവരെ രക്തം ഊറ്റാനുള്ള ഉള്ള കഴിവ് കൊതുകുകൾക് ഉണ്ട്.
ലോകത്തിൽ ഏറ്റവുമധികം മരണണങ്ങൾക് കാരണമാകുന്ന ജീവി കൊതുകാണ്.

* 75 അടി വരെ അകലെനിന്നും കാർബൺഡയോക്സൈഡ് സാന്നിധ്യം തിരിച്ചറിയാൻ കൊതുകുകൾക്ക് സാധിക്കും.ഇതിലൂടെ മനുഷ്യസാന്നിധ്യവും.

* അവ്യക്തമായ കാഴ്ച ശക്തിയാണ് കൊതുകുകൾക്ക് ഉള്ളത്.

* കൊതുക് കടിക്ക് ശേഷം ത്വക്കിലുണ്ടാകുന്ന തടിപ്പിന് കാരണം അവയുടെ ഉമിനീരാണ്.
ചിലരിൽ ഇത് അലർജിക്ക് കാരണമാകുന്നു.

ഇത്തരത്തിലുള്ള കൊതുക് കടിയിലൂടെ വൈറസ് ബാധിച്ചു ദശലക്ഷ കണക്കിന് ആളുകളാണ് ഓരോ വർഷവും മരണപ്പെടുന്നത്. കൊതുക് പരത്തുന്ന രോഗമായ സിക്ക മൂലം ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. പരിസര ശുചീകരണത്തിലൂടെയും, ജലം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിലൂടെയും കൊതുകിന്റെ എണ്ണം കൂടുന്നത് ഒഴിവാക്കാൻ സാധിക്കുന്നു.മനുഷ്യന് നഷ്ടങ്ങളേറെ സമ്മാനിച്ച അനേകം രോഗങ്ങൾ പരത്തുന്ന കൊതുകുകളെ അകറ്റിനിർത്തു..രോഗവ്യാപനം തടയു..

ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക.കൂടുതൽ അറിവുകൾക്കും വാർത്തക്കൾക്കുമായി എക്സ്പോസ്‌ കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close