
പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ വാഹനപണിമുടക്ക്. മോട്ടോര്‍ വാഹന പണിമുടക്കിന് ബഹുജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് ട്രേഡ് യൂണിയനുകള്‍ അഭ്യര്‍ത്ഥിച്ചു. ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഓരോ ദിവസവും വില വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയത് എടുത്തുകളയുമെന്ന്. എന്നാല്‍ ബിജെപിയാണ് ദിനംപ്രതി ഡീസലിന്റേയും പെട്രോളിന്റേയും വില വര്‍ധിപ്പിക്കാനുള്ള സൗകര്യം എണ്ണ കമ്ബനികള്‍ക്ക് നല്‍കിയത്.
മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ മെയ് 2014 ല്‍ ക്രൂഡോയിലിന് ബാരലിന് 120 ഡോളറായിരുന്നു വില. അന്ന് ഡീസലിന് 49.57 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 70 ഡോളര്‍ മാത്രമുള്ളപ്പോള്‍ ഡീസലിന്റെ വില 68 രൂപയാണ്. ഇതിനെതിരെയാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.