
ഡല്‍ഹി : ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തെ സിനിമ തിയറ്ററുകള്‍ തുറക്കുന്നതിനുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറാണ് നിബന്ധനകള്‍ പ്രഖ്യാപിച്ചത്. തിയറ്ററുകളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ല. എല്ലാവരേയും തെര്‍മന്‍ സ്ക്രീനിംഗ് നടത്തിയതിനു ശേഷമേ ഉള്ളിലേക്ക് പ്രവേശിപ്പിക്കാവൂ. ക്യൂ നില്ക്കാന് സാമൂഹ്യ അകലം പാലിക്കുന്നവിധത്തില് അടയാളപ്പെടുത്തല്‍ നിര്‍ബന്ധമാണ്. ആറടി അകലത്തില്‍ മാത്രമേ ആളുകളെ ഇരുത്താവൂ എന്നും നിബന്ധനകളില്‍ പറയുന്നു. മാസ്കുകള്‍ നിര്‍ബന്ധമാണ്. മള്‍ട്ടിപ്ലക്സുകള്‍ സമയബന്ധിതമായി വേണം സിനിമ പ്രദര്‍ശിപ്പിക്കാന്‍. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. തീയറ്ററുകള്‍ക്കുള്ളിലേക്ക് കയറുന്നിടത്തും ഇറങ്ങുന്നിടത്തും കൈകള്‍ തൊടാതെയുള്ള സാനിട്ടൈസര്‍ ഉണ്ടായിരിക്കണം. തിയറ്ററിനുള്ളില്‍ 2430 ഡിഗ്രീ സെല്‍ഷ്യസ് ആയിരിക്കണം താപനില തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍. കണ്ടെയ്ന്മെന്റ് സോണുകളില്‍ സിനിമ പ്രദര്‍ശനം