തിയറ്ററുകള്‍ ഓഗസ്റ്റ് മുതല്‍ പ്രവര്‍ത്തിക്കണമെന്ന് പ്രക്ഷേപണമന്ത്രാലയം


Spread the love

കോവിഡിനെ തുടര്‍ന്ന് രാജ്യത്തെ സിനിമാ മേഖല സ്തംബിച്ച അവസ്ഥയാണ്. എന്നാല്‍ രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ഓഗസ്റ്റ് മുതല്‍ തുറക്കണമെന്നാണ് പ്രക്ഷേപണമന്ത്രാലയം പറയുന്നത്. കഴിഞ്ഞ ദിവസം സി.ഐ.ഐ മീഡിയ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ബ്രോഡ്കാസ്റ്റിംഗ് വിഭാഗം സെക്രട്ടറി അമിത് ഖാരെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. തിയറ്ററുകള്‍ ആഗസ്റ്റ് ഒന്നിനോ അല്ലെങ്കില്‍ 31 നകം തുറക്കാവുന്നതാണ് എന്നാണ് അമിത് ഖാരെ പറഞ്ഞത്. എന്നാല്‍ ഈ വിഷയം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തീയേറ്ററുകള്‍ തുറന്നാലും സുരക്ഷ മാനദണ്ഡങ്ങളോടെ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. തീയേറ്ററില്‍ രണ്ട് മീറ്റര്‍ അകലം പാലിച്ച് വേണം സീറ്റ് ക്രമീകരിക്കാന്‍ എന്നാണ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിന്റെ അഭിപ്രായം. ആദ്യ വരിയിലെയും തുടര്‍ന്ന് ഓരോ വരിയിലെയും ഇടയിലെ സീറ്റുകള്‍ ഒഴിവാക്കി തീയേറ്ററില്‍ ഇരിക്കാനുള്ള സജ്ജീകരണം ഉണ്ടാക്കണം.കോവിഡ് വ്യാപനത്തെതുടര്‍ന്ന് മാര്‍ച്ച് മാസം മുതലാണ് തീയേറ്ററുകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close