എല്ലാവിധ സബ്സിഡികളോടും കൂടി മുദ്രാലോൺ 


Spread the love

2015 ഏപ്രിൽ മാസത്തിൽ നിലവിൽ വന്ന പദ്ധതി ആണ് പ്രധാനമന്ത്രി മുദ്രാ യോജന. കാർഷികേതര മൈക്രോ-ചെറുകിട സംരംഭങ്ങൾക്ക് 10 ലക്ഷം രുപ വരെ ഈ പദ്ധതിയിലൂടെ ലോൺ ലഭിക്കുന്നു. ഈട് ഒന്നും തന്നെ നൽകേണ്ട ആവശ്യമില്ല എന്നതാണ് ഈ പദ്ധതിയുടെ മേന്മ. 7% – 12 % ശതമാനം കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന മുദ്രാ ലോണിന് അഞ്ച് വർഷത്തെ തിരിച്ചടവ് കാലാവധിയും ഉണ്ട്.

മുദ്രാ ലോൺ വായ്പകൾ 3 വിധത്തിൽ ആണ് നൽകുന്നത് 

  • ശിശു സ്കീം :- 50,000 രൂപ വരെയുള്ള വായ്പകൾ.
  • കിഷോർ സ്കീം :- 50,000 – 5,00,000 വരെയുള്ള വായ്പകൾ. 
  • തരുൺ സ്കീം :- 5,00,000 – 10,00,000 വരെയുള്ള വായ്പകൾ.

ആർക്കൊക്കെ വായ്പ ലഭിക്കും

  • പുതിയതായി സംരംഭം ആരംഭിക്കുന്നവർക്ക് 
  • നിലവിൽ സംരംഭം ഉള്ളവർക്ക് 
  • വ്യക്തി സംരംഭങ്ങൾക്ക് 
  • പാർട്ണർഷിപ് ലിമിറ്റഡ് കമ്പനികൾക്ക്
  • സ്വയം സഹായ സംരഭങ്ങൾക്ക് 

കാർഷികേതര ലോൺ ആണെങ്കിൽ തന്നെയും കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും, സംസ്കരിക്കുന്നതിനും വേണ്ടിയുള്ള സംരംഭങ്ങൾക്കും മുദ്രാ ലോൺ ലഭിക്കും. രാജ്യത്തെ എല്ലാം ദേശസാത്കൃത ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ഗ്രാമീൺ ബാങ്ക്, സ്മാൾ ഫിനാൻസ് ബാങ്ക് തുടങ്ങി എല്ലാ റീജിയണൽ ബാങ്കുകളിലും മുദ്രാ ലോൺ സേവനം ലഭ്യമാണ്. ഓൺലൈൻ വഴിയോ, ബാങ്കുകളിൽ നേരിട്ട് പോയി ഫോം വാങ്ങിയോ മുദ്രാ ലോണിന് അപേക്ഷിക്കാവുന്നതാണ്. 

50000 രൂപ വരെയുള്ള ശിശു സ്‌കീമിൽ അപേക്ഷിക്കാൻ അധികം രേഖകളുടെ ആവശ്യം ഇല്ലാത്തതിനാൽ വളരെ വേഗത്തിൽ തന്നെ ലഭ്യമാകുന്നു. എന്നാൽ നിലവിൽ സംരംഭം നടത്തുന്നവർ രണ്ട് ലക്ഷം രൂപയെക്കാൾ ഉയർന്ന തുകയ്ക്ക് ലോൺ എടുക്കുമ്പോൾ അവസാന രണ്ട് വർഷത്തെ ബാലൻസ് ഷീറ്റ്, ഇൻകം ആൻഡ് സെയിൽസ് റിട്ടേൺസ്, നടപ്പ് വർഷത്തെ എസ്റിമേറ്റഡ് ബാലൻസ് ഷീറ്റ് തുടങ്ങിയവ നൽകേണ്ടി വരും. ബാങ്കിൽ അപേക്ഷ നൽകുമ്പോൾ ആവശ്യമാകുന്ന പ്രോജെക്ട് റിപ്പോർട്ട്‌ തയ്യാറാക്കാൻ ബ്ലോക്ക്‌ / മുനിസിപ്പൽ വ്യവസായ ഓഫീസിന്റേയോ, ജില്ലാ വ്യവസായ ഓഫീസിന്റെയോ സഹായം തേടാവുന്നതാണ്. സംരംഭങ്ങൾക്ക് ആവശ്യമായ കെട്ടിടവും യന്ത്രങ്ങളും വാങ്ങുവാൻ മാത്രമല്ല പ്രവർത്തന മൂലധനം ആയും മുദ്രാ ലോൺ ലഭിക്കും. 

പ്രത്യേക സബ്‌സിഡികൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും വ്യവസായ വകുപ്പിൽ നിന്നും, മറ്റു സർക്കാർ പദ്ധതികളിൽ നിന്നും ലഭ്യമായ എല്ലാ സബ്സിഡികൾക്കും അർഹതയുള്ള വായ്പ ആണ് മുദ്രാ ലോൺ. അതിനാൽ സബ്സിഡി ലഭിക്കുമോ എന്ന ഭയവും വേണ്ട. ഉയർന്ന വായ്പ തുക 10 ലക്ഷത്തിൽ നിന്നും 30 ലക്ഷം ആക്കുന്നതിനുള്ള ഒരുക്കങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നും നടക്കുന്നുണ്ട്. 

Read also : പുതിയ സംരംഭകർക്ക് 35% സബ്സിഡിയോടെ ലോൺ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close