
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75 വയസ്സ് പൂർത്തിയാകുന്നു. ലോകം മഹാമാരിയുടെ മുന്നിൽ പകച്ചു നിൽക്കുമ്പോൾ അതിനെതിരെ മികച്ച പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു ഏവരുടെയും അഭിനന്ദനം പിടിച്ചു വാങ്ങിയ ശക്തനായ കേരള മുഖ്യമന്ത്രിക്ക് പക്ഷെ ഈ ദിനവും സാധാരണ ദിനം പോലെയാണ്. നാടാകെ അനിശ്ചിതത്വത്തിൽ തുടരുമ്പോൾ തനിക്കു പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും തന്നെയില്ലെന്നും ജനങ്ങളുടെ വിഷമങ്ങളിൽ കൂടെ നിൽക്കുന്നു, എന്നും അദ്ദേഹം അറിയിച്ചു. ‘ഇരട്ട ചങ്കൻ ‘എന്ന് കേരളം ആദരവോടെ വിളിക്കുന്ന മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം വലിയ കയറ്റിറക്കങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഭരണ സമയത്ത് രണ്ടു വട്ടം പ്രളയം വന്നു, നിപ്പ വൈറസ് രോഗ ബാധയെ കേരളം നേരിടേണ്ടി വന്നു, ഇപ്പോൾ കോവിഡും. ലോകസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും അനുദിനം നിരവധി പ്രതിപക്ഷ ആരോപണങ്ങൾക്ക് വിധേയമാകേണ്ടി വന്നെങ്കിലും അതൊന്നും ഈ ശക്തനായ സഖാവിന്റെ ആത്മവിശ്വാസം നഷ്ടപെടുത്തിയില്ല. കൂടുതൽ ഉറച്ച കാൽവെപ്പോടെ, മികച്ച തീരുമാനത്തോടെ, ശക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങളോടെ പൂർവാധികം ശക്തിയോടെ ഈ ദുരിത മാരിയുടെ കാലത്തും അദ്ദേഹം കേരള ജനതയെ മുന്നോട്ട് നയിക്കുന്നു.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2