മുൻ പാക് ക്രിക്കറ്റ്‌ താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിതീകരിച്ചു


Spread the love

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിതീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം ആരാധകരെ അറിയിച്ചത്. “നിർഭാഗ്യവശാൽ എനിക്ക് കോവിഡ് സ്ഥിതീകരിച്ചിരിക്കുന്നു.എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം “അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രിദി.പാക്കിസ്ഥാനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകനായിരുന്നു അഫ്രീദി. രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ആവശ്യമായ സുരക്ഷ ഉപകരണങ്ങളും മാസ്കുകളും അദ്ദേഹത്തിന്റെ അഫ്രീദി ഫൌണ്ടേഷൻ വിതരണം ചെയ്തിരുന്നു. അദേഹത്തിന്റെ രോഗവാർത്ത ആരാധകർക്കിടയിൽ ആശങ്ക ഉളവാക്കിയെങ്കിലും എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ എന്ന് ഒട്ടേറെ പേർ അദേഹത്തിന്റെ ട്വിറ്ററിൽ മറുപടിട്വീറ്റ് ചെയ്തു.അടുത്തിടെ അഫ്രിദിയുടെ ഫൌണ്ടേഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്ങും യുവരാജ് സിങ്ങും ഇന്ത്യൻ ആരാധകരുടെ വിമർശനം ഏറ്റു വാങ്ങിയിരുന്നു.ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് കുപ്രസിദ്ധനായ അഫ്രീദി ഇന്ത്യൻ പ്രധാനമന്ത്രിയെയും അടുത്തിടെ വിമർശിച്ചതിനാൽ പിന്നീട് ഇരുവരും അഫ്രിദിയെ തള്ളി പറയുകയുണ്ടായി.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close