ട്വിറ്റെർ കിട്ടിയില്ല. പകരമൊരു സോഷ്യൽ മീഡിയ സൈറ്റ് തന്നെ തുടങ്ങാൻ ഒരുങ്ങി ഇലോൺ മസ്ക്.


Spread the love

കോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്ക് ഒരു മുന്നറിയിപ്പുമില്ലാതെ ജനങ്ങളെ ഞെട്ടിക്കാൻ കേമനാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അദ്ദേഹം നിരവധി താവണ അത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ നടത്തികൊണ്ട്‌ ഫോള്ളോവെഴ്സിനെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഇലോൺ മസ്‌ക് പ്രധാനമായും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഫ്ലാറ്ഫോമാണ് ട്വിറ്റെർ. അദ്ദേഹത്തിന് ഏറ്റവും കൂടുതൽ പ്രിയപ്പെട്ടത് കൊണ്ടായിരിക്കണം, ഈ ട്വിറ്റെർ മൊത്തമായി വാങ്ങാനും മസ്‌ക് താല്പര്യം കാണിച്ചിരുന്നു. ഇതിനായി 44 ബില്യൺ ഡോളർ വരെ മസ്‌ക് ട്വിറ്റെർ അധികൃതർക്കായി നൽകാമെന്ന് പറഞ്ഞിരുന്നു. പക്ഷെ മസ്കിന്റെ ഈ ഡീൽ അദ്ദേഹം വിചാരിച്ചത് പോലെ നടന്നില്ല. സ്വന്തമായൊരു സോഷ്യൽ മീഡിയ ഫ്ലാറ്ഫോം എന്ന ആഗ്രഹം പൂർത്തിയാക്കാൻ മസ്‌ക് ഇപ്പോൾ പുതിയൊരു മീഡിയ ആരംഭിക്കാൻ പോവുകയാണ്. ഇലോൺ മസ്‌ക് തന്റെ ട്വിറ്റെർ അക്കൗണ്ട് വഴി തന്നെയാണ് x.com എന്ന പേരിൽ പുറത്തിറക്കുന്ന പുതിയ സോഷ്യൽ മീഡിയയെ കുറിച്ച് സൂചന നൽകിയത്.

കഴിഞ്ഞ ദിവസം നടന്ന ട്വിറ്റെർ ക്യു & എ സെഷനിൽ ഒരു ഇലോൺ മസ്ക് ആരാധകനാണ് പുതിയൊരു സോഷ്യൽ മീഡിയ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. “നിങ്ങൾക്ക് സ്വന്തമായി ഒരു സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിൽ താല്പര്യമില്ലേ? അത്തരത്തിൽ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ട്വിറ്റെർ ഡീൽ നടന്നില്ലെങ്കിൽ എന്ത് ചെയ്യും?” ഇങ്ങനെയായിരുന്നു ആരാധകൻ മസ്‌കിനെ മെൻഷൻ ചെയ്തുകൊണ്ട്‌ ട്വീറ്റ് ചെയ്തത്.  മറുപടിയായി ഇലോൺ മസ്‌ക് “എക്സ്.കോം” എന്ന ഒറ്റവാക്കിൽ ഉത്തരം നൽകുകയാണ് ഉണ്ടായത്. വെബ്‌സൈറ്റിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളോ ഈ ട്വീറ്റ് കൊണ്ട്‌ താൻ എന്താണ് ഉദ്ദേശിച്ചതെന്നോ എന്നൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ട്വിറ്റെർ-ഇലോൺ മസ്‌ക് വിവാദങ്ങൾ അണയാതെ കത്തിക്കൊണ്ടിരിക്കുമ്പോളാണ് മസ്കിന്റെ പുതിയ ട്വീറ്റ് വരുന്നത്. പ്രധാനപ്പെട്ട വിവരങ്ങൾ തന്നിൽ നിന്നും ട്വിറ്റെർ മറച്ചുവെക്കുന്നുണ്ട് എന്നാണ് ഡീൽ ഒഴിവാക്കുമ്പോൾ മസ്‌ക് പറഞ്ഞത്. X.com എന്നത് പണവുമായി ബന്ധപ്പെട്ട സേവനങ്ങൾ കൈമാറാൻ പുറത്തിറക്കിയ വെബ്സൈറ്റായിരുന്നു. ഇപ്പോൾ ഈ ഡോമൈൻ പ്രവർത്തനരഹിതമാണ്. ലോകം കണ്ട ഏറ്റവും മികച്ച ബിസിനസ്‌മാൻമാരിൽ ഒരാളായ ഇലോൺ മസ്‌കിന്റെ വരും പദ്ധതികൾ എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകരുള്ളത്.

Read alsoയൂറോപ്പ്യൻ രാജ്യമായ പോളണ്ടിൽ സെറ്റിലാവാൻ ആഗ്രഹമുണ്ടോ ? പോളണ്ടിലെ തൊഴിൽ മേഖലകളെ കുറിച്ച് കൂടുതലറിയാം…

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close