
മട്ടണിന്റെ പല തരം വിഭവങ്ങൾ നമ്മൾ ഏവരും കഴിച്ചിട്ടുണ്ട് എങ്കിലും, മട്ടൺ ബ്ലഡ് കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചിട്ടുള്ളവർ വിരളം ആയിരിക്കും. ഇരുമ്പ് സമ്പുഷ്ടമായ മട്ടൺ ബ്ലഡ്, അനീമിയ രോഗികൾക്ക് ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കുവാൻ വളരെ ഫലപ്രദം ആണ്. പ്രത്യേകിച്ച് വളർന്നു വരുന്ന കുട്ടികൾക്ക് മട്ടൺ ബ്ലഡ് കൊണ്ടുള്ള വിഭവങ്ങൾ നൽകുന്നത് വളരെ നല്ലതാണ്. വ്യത്യസ്തമായ സ്വാദും, അതിലുപരി ആരോഗ്യവും പ്രതിനിധാനം ചെയ്യുന്ന മട്ടൺ ബ്ലഡ് കൊണ്ടുള്ള ഈ വെറൈറ്റി വിഭവം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.
ആവശ്യമുള്ള സാധനങ്ങൾ.
മട്ടൺ ബ്ലഡ്: കട്ടി ആയത് 250 ml
ചെറിയ ഉള്ളി: 15 എണ്ണം
മുളക് പൊടി: 2 tsp
മഞ്ഞൾ പൊടി: ¼ tsp
കുരുമുളക് പൊടി: 1tsp
ഇഞ്ചി: 1 വലിയ കഷ്ണം ചതച്ചത്
വെളുത്തുള്ളി: 15 അല്ലി ചതച്ചത്
പച്ച മുളക്: 3 എണ്ണം
കറിവേപ്പില: 1 തണ്ട്
എണ്ണ: 2 ടേബിൾ സ്പൂൺ
ഉപ്പ്: ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം.
ആദ്യമായി കട്ടി ആയി ഇരിക്കുന്ന മട്ടൺ ബ്ലഡ് ഒരു കത്തി ഉപയോഗിച്ച് ചെറിയ ചതുര കഷ്ണങ്ങൾ ആക്കി മുറിച്ചു മാറ്റി വെയ്ക്കുക. അടുത്തതായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് 1 വലിയ കഷ്ണം ഇഞ്ചി ചതച്ചത്, 15 അല്ലി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് മൂപ്പിച്ചു എടുക്കുക. ശേഷം 1 തണ്ട് കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. ഇവ നല്ലത് പോലെ മൂത്തു വരുമ്പോൾ, ചെറിയ ഉള്ളി അരിഞ്ഞത്, 3 പച്ച മുളക് കീറിയത് എന്നിവ ചേർത്ത് വഴറ്റി എടുക്കുക. കൂട്ട് നല്ലത് പോലെ വരണ്ട് വരുമ്പോൾ ഇതിലേക്ക് 2 tsp മുളക് പൊടി, ¼ tsp മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത്, പൊടികളുടെ പച്ച മണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ഇതിനു ശേഷം മാറ്റി വെച്ചിരിക്കുന്ന വെച്ചിരിക്കുന്ന മട്ടൺ ബ്ലഡ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇവയെല്ലാം കൂടി നല്ലത് പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം 15 മിനുട്ട് നേരത്തേക്ക് ചെറു തീയിൽ അടച്ചു വെച്ച് വേവിച്ചു എടുക്കുക. അവസാനമായി 1 tsp കുരുമുളക് പൊടി കൂടി മുകളിൽ വിതറി ഇളക്കി ചേർത്തതിന് ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. സ്വാദിഷ്ടമായ മട്ടൺ ബ്ലഡ് ഫ്രൈ തയ്യാർ.
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttp://bit.ly/3qKLVbK