ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെലില്‍ മൂത്തോന് 3 പുരസ്‌കാരങ്ങള്‍


Spread the love

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്ത മൂത്തോന് മൂന്ന് പുരസ്‌കാരങ്ങള്‍. മൂത്തോനിലെ മികച്ച നടനുള്ള പുരസ്‌കാരം നിവിന്‍ പോളി സ്വന്തമാക്കി.
. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച ബാലത്താരത്തിനുള്ള പുരസ്‌കാരവും ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ സ്വന്തമാക്കി. ചിത്രത്തില്‍ മുല്ല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന ദീപുവാണ് മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടത്.
അതേ സമയം മറ്റൊരു മലയാള ചിത്രവും പ്രധാന പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.ഗീത ജെ സംവിധാനം ചെയ്ത ‘റണ്‍ കല്യാണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി അനന്തന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.ഗമാക് ഘര്‍ എന്ന മൈഥിലി ഭാഷയിലുള്ള ചിത്രമൊരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close