പ്രശ്നങ്ങൾ പരിഹരിച്ചു  ലോകത്തിന്റെ മെഗാറോക്കറ്റ് ശനിയാഴ്ച  പുറപ്പെടാൻ തയ്യാറെടുക്കുന്നു


Spread the love

റോക്കറ്റിന്റെ 4 കോർ സ്റ്റേജ് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് നടത്താനിരുന്ന വിക്ഷേപണം മാറ്റിവച്ചത്.  ശനിയാഴ്ച നടക്കുന്ന വിക്ഷേപണത്തിൽ യാത്രികരാരും പോകുന്നില്ല. പരീക്ഷണാർഥമുള്ള ദൗത്യമാണിത്   അതിനാൽ   റോക്കറ്റിൽ യാത്രികരെ വഹിക്കുന്ന ഭാഗമായ ഓറിയോണിൽ യാത്രികർക്ക് പകരം പാവകളെയാണ് സ്ഥാപിക്കുന്നത്. റോക്കറ്റിൽ പ്രത്യേക ഭാഗമായാണ് യാത്രികർക്കുള്ള പേടകമായ ഓറിയൺ ഘടിപ്പിക്കപ്പെടുന്നത്. 21 ദിവസം വരെ ബഹിരാകാശത്ത് 4 യാത്രികരുമായി യാത്ര ചെയ്യാൻ ഓറിയണിനു കഴിയും. നാസയുടെ ബഹിരാകാശ പദ്ധതിയിൽ നിർണായക വഴിത്തിരിവാകുന്ന പദ്ധതിയാണ് ആർട്ടിമിസ്.

വരുന്ന ദീപാവലിക്കുള്ളിൽ രാജ്യത്തെ പ്രാധാന നഗരങ്ങളിലെല്ലാം 5G സേവനങ്ങൾ ഒരുക്കുമെന്ന് റിലയൻസ് ജിയോ.

ഇത്രയും പ്രാധാന്യമുള്ള ദൗത്യമായതിനാൽ വളരെ ബൃഹത്തായി മികവുറ്റ രീതിയിലാണ് എസ്എൽഎസ് റോക്കറ്റ് തയാർ ചെയ്തത്. 600 കോടി യുഎസ് ഡോളർ ഇതിനു ചെലവു വന്നു. ഓരോ വിക്ഷേപണത്തിനും 50 കോടി യുഎസ് ഡോളർ ചെലവു വേണ്ടിവരുമെന്നും കണക്കാക്കപ്പെടുന്നു.  ആർട്ടിമിസ് വൺ എന്നു പേരിട്ടിരിക്കുന്ന സഞ്ചാരികളില്ലാത്ത പുതിയ ദൗത്യം വിജയിച്ചാൽ 2025ൽ മനുഷ്യർ ചന്ദ്രനിൽ കാലുകുത്തുമെന്ന് നാസ പറയുന്നു. ആർട്ടിമിസ് ദൗത്യത്തിൽ ചന്ദ്രനിലേക്കു പോകുന്ന പുരുഷ യാത്രികൻ ഒരു ഇന്ത്യൻ വംശജനാകാനും സാധ്യതയുണ്ട്. യുഎസ് വ്യോമസേനാ കേണൽ രാജാചാരിയാണ് ഇത്.

പാചകം ചെയ്യാൻ  സൗരോർജ അടുപ്പുമായി ഇന്ത്യൻ  ഓയില്‍ കോര്‍പ്പറേഷന്‍

ആർട്ടിമിസ്, ചൊവ്വ ദൗത്യങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിനായി നാസ തിരഞ്ഞെടുത്തവരിൽ രാജാ ചാരിയും ഉൾപ്പെട്ടിട്ടുണ്ട്. ചാരിയുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് അമേരിക്കക്കാരിയുമാണ്.  ആർട്ടിമിസിന്റെ ആദ്യ 3 ദൗത്യങ്ങൾക്കായി ബ്ലോക് 1 എന്ന റോക്കറ്റാണ് ഉപയോഗിക്കുന്നത്. ബ്ലോക്ക് 1 ബി എന്ന കൂടുതൽ കരുത്തുറ്റ റോക്കറ്റ് തുടർദൗത്യങ്ങൾക്കായി ഉപയോഗിക്കും.  ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനും ചൊവ്വ ഉൾപ്പെടെ മറ്റിടങ്ങളിലേക്കുള്ള ദൗത്യങ്ങൾക്ക് ഇടത്താവളമാകാനും അങ്ങനെ ഭൂമിക്കു വെളിയിലേക്കുള്ള മനുഷ്യരുടെ എല്ലാപ്രവർത്തനങ്ങളുടെയും അച്ചുതണ്ടാകാനുമാണു ദൗത്യം ലക്ഷ്യമിടുന്നത്.

സ്കൂട്ടർ വാങ്ങാനായി ഇനി ഷോറൂമുകൾ കയറി ഇറങ്ങേണ്ട.. ആമ്പിയർ ഇലക്ട്രിക് സ്കൂട്ടറുകൾ ഇനി ഫ്ലിപ്പ്കാർട്ടിലും ലഭിക്കും.

ഇപ്പോഴത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ രീതിയിൽ ഗേറ്റ്‌വേ എന്ന ഒരു ചാന്ദ്രനിലയം ആർടിമിസ് ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടുമെന്നതാണ് പുതിയ നീക്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തുടർന്നുള്ള ദൗത്യങ്ങളിൽ റോക്കറ്റിനൊപ്പം വരുന്ന ഓറിയോൺ പേടകം ( ദൗത്യത്തിൽ യാത്രികരെ വഹിക്കുന്ന ഭാഗം ) വേർപെട്ട് ഗേറ്റ്‌വേയിൽ എത്തിച്ചേരും. തുടർന്ന് ഇവിടെനിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ ചന്ദ്രോപരിതലത്തിലേക്ക് യാത്രികർക്കു വേണ്ടപ്പോൾ ഇറങ്ങുകയും തിരിച്ചുകയറുകയും ചെയ്യാം.

Read more… ജിയോമാർട്ട് ഷോപ്പിങ്  ഇനി വാട്സാപ് വഴി നടത്താം

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close