നടൻ നെടുമുടി വേണു അന്തരിച്ചു: അര നൂറ്റാണ്ടിന്റെ അഭിനയ മികവിന് വിട.


Spread the love

മലയാള സിനിമ പ്രമുഖ നടൻ നെടുമുടി വേണു അന്തരിച്ചു. നടൻ, സംവിധായകൻ, തിരക്കഥാ കൃത്ത്, നാടക നടൻ എന്നീ മേഖലകളിൽ പ്രശസ്തൻ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.10 ഓടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 73 വയസ്സ് ആയിരുന്നു. ഉദര സംബന്ധമായ രോഗം ആണ് മരണ കാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട്. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടത്തും എന്നാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്.

അര നൂറ്റാണ്ടായി ഇന്ത്യൻ സിനിമയിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിച്ച നടൻ ആയിരുന്നു നെടുമുടി വേണു. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ എല്ലാ വേഷങ്ങളും തനിക്കു വഴങ്ങും എന്ന് തെളിയിച്ച നടൻ ആയിരുന്നു അദ്ദേഹം. നടൻ എന്നതിലുപരി പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ച ഒരു വ്യക്തി ആയിരുന്നു നെടുമുടി വേണു. ആലപ്പുഴ എസ്. ബി കോളേജിൽ സഹപാഠി ആയിരുന്ന ഫാസിലിന്റെ നാടകങ്ങളിലൂടെ ആയിരുന്നു വേണുവിന്റെ അഭിനയ തുടക്കം. വിദ്യാഭ്യാസത്തിന് ശേഷം അദ്ധ്യാപകൻ ആയും, പത്ര പ്രവർത്തകൻ ആയും സേവനം അനുഷ്ഠിച്ചിരുന്നു

1978 ൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത ‘തമ്പ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു മിനി സ്ക്രീനിലേക്കുള്ള കാൽ വെയ്പ്പ്. ഇതിനോടകം മലയാളത്തിലും തമിഴിലുമായി 500 ഓളം സിനിമകളിൽ അദ്ദേഹം തന്റെ സാനിധ്യം അറിയിച്ചു. 7 സിനിമകൾക്ക് തിരക്കഥ എഴുതുകയും,1 ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. 3 തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡ്, ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ആണ് നെടുമുടി വേണുവിനെ തേടി എത്തിയത്. സിനി‍മ രംഗത്തെ ഉൾപ്പടെ പല പ്രമുഖന്മാർ മരണത്തിൽ അനുശോചനം അറിയിച്ചു വരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close