മോഹന്‍ലാലിന്റെ നീരാളിക്കായി ജൂലായ് വരെ കാത്തിരുന്നാല്‍ മതി


Spread the love

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിക്കായി ജൂലായ് വരെ കാത്തിരിന്നാല്‍ മതി. ജൂലായ് 14നാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്. വജ്ര വ്യാപാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു കഥാപാത്രത്തെയാണ് നീരാളിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മംഗോളിയ, തായ്‌ലന്‍ഡ് മുംബൈ, ബംഗളുരു എന്നിവടങ്ങളിലും കേരളത്തിലുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഒരു ട്രാവല്‍ ത്രില്ലര്‍ അഡ്വെഞ്ചര്‍ രീതിയിലുള്ള ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ത്രില്ലര്‍ രീതിയില്‍ ഒരു തികഞ്ഞ കുടുംബപശ്ചാത്തലവും ഈ ചിത്രത്തിനുണ്ട്. ഹോളിവുഡ് സ്‌റ്റൈലാണ് ചിത്രത്തിനുവേണ്ടി സ്വീകരിച്ചിരിക്കുന്നത്.
പുലിമുരുകനായിരുന്നു മലയാള സിനിമയില്‍ ഗ്രാഫിക്‌സിനായി ഏറ്റവും അധികം തുക മുടക്കിയ ചിത്രം. എന്നാല്‍ നീരാളി ഇത് മറികിടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നീരാളി ഹോളിവുഡ് സിനിമകളെ കിടപിടിക്കുന്ന തരത്തിലുള്ള കമ്ബ്യൂട്ടര്‍ ഗ്രാഫിക്‌സിലാണ് ഒരുങ്ങുന്നത്. ബോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ദരാണ് ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
മൂണ്‍ ഷോട്ട് ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നീരാളിയുടെ നിര്‍മാതാവ്. മലയാളിയും ബോളിവുഡ് കാമറാമാനുമായ സന്തോഷ് തുണ്ടിയിലാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നീരാളി പോലെ മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശ്രീകുമാര്‍ വി മേനോന്‍ ചിത്രം ഒടിയന്‍ ഓണത്തിനു റിലീസ് ചെയ്യുമെന്നാണ് നിലവിലെ വാര്‍ത്തകള്‍. അതിനു മുന്‍പ് എത്തുന്ന ഒരു ബിഗ് റിലീസാവും നീരാളി.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close