നെസ്‌ലെ -പോഷകാഹാരങ്ങളുടെ വിശ്വസ്ത ബ്രാൻഡ്


Spread the love
മാഗ്ഗി നൂഡിൽസ് എന്ന കുട്ടികളുടെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡിൽ ഈയത്തിന്റെ അംശം കണ്ടെത്തി എന്ന വാർത്ത കേട്ടപ്പോളാകാം ഒരു പക്ഷെ നാം നെസ്‌ലെ എന്ന കമ്പനിയെ കുറിച്ചും അവരുടെ ഉത്പന്നങ്ങളെ കുറിച്ചും കൂടുതൽ അന്വേഷിക്കാനും അറിയാനും താല്പര്യം കാണിച്ചിട്ടുണ്ടാകുക. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ ശൃംഖലയായ നെസ്‌ലെ’ ഗുഡ് ഫുഡ്‌, ഗുഡ് ലൈഫ് എന്ന മിഷനോടെ പോഷക ഗുണമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ അവതരിപ്പിച്ചാണ് ഇന്ന് കാണുന്ന ബ്രാൻഡ് വാല്യൂ നേടിയെടുത്തത്.
നെസ്‌ലെയുടെ വിജയ കഥ ആരംഭിക്കുന്നത് 1866ൽ സ്വിറ്റസർലണ്ടിലെ ചാം എന്ന സ്ഥലത്തു നിന്നുമാണ്. ഹെൻറി നെസ്‌ലെ എന്ന ജർമൻ ഫർമസിസ്റ് ചാൾസ് പേജ്, ജോർജ് പേജ് എന്നിവരുടെ സഹായത്തോടെയാണ് നെസ്‌ലെ എന്ന ഫുഡ്‌ കമ്പനി ആരംഭിക്കുന്നത്. 1867ൽ പശുവിൻ പാലിൽ നിന്നും ബേബി ഫുഡ്‌ നിർമിക്കുക വഴി ഹെൻറി തന്റെ കമ്പനിയെ വൈവിധ്യവത്കരണത്തിന്റെ പാതയിലേക്ക് കൈ പിടിച്ചുയർത്തി. 1917 ൽ ആണ് നെസ്‌ലെ എന്ന പേര് ഒരു ബ്രാൻഡ് നെയിം ആയി വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
ബേബി ഫുഡ്‌, കോഫി പൌഡർ, പാൽപ്പൊടി, കുപ്പി വെള്ളം, ചോക്ലേറ്റുകൾ തുടങ്ങി 2000 ൽ അധികം ഭക്ഷ്യ ഉത്പന്നങ്ങളുടെ ഒരു വലിയ സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തുയർത്തി നെസ്‌ലേ. 191 ൽ പരം രാജ്യങ്ങളിലായി 447 ഓളം ഫാക്ടറികളുള്ള നെസ്‌ലെയുടെ കീഴിൽ നിലവിൽ മൂന്നര ലക്ഷത്തിലധികം ജീവനക്കാരുണ്ട്. കിറ്റ് കാറ്റ്, മിൽകി ബാർ, നെസ്കഫേ, നിഡോ, മിലോ, ബൂസ്റ്റ്‌, സെറിലാക് തുടങ്ങിയവ നെസ്‌ലെയുടെ ലോക പ്രസിദ്ധ ബ്രാൻഡുകളാണ്.
എല്ലാ മുൻകിട കോർപ്പറേറ്റ് കമ്പനികളെന്ന പോലെ നെസ്‌ലെയും ആരോപങ്ങളുടെ കയ്പ് നീർ കുടിച്ചിട്ടുണ്ട്. ബേബിഫുഡിലെ മായം, ചൈൽഡ് ലേബർ തുടങ്ങിയ ആരോപണം നേരിട്ട നെസ്‌ലേക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ജന പ്രിയ ഉൽപ്പന്നമായ  മാഗിയിൽ മായം ഉണ്ടെന്ന സ്ഥിതീകരണം വന്നപ്പോഴായിരുന്നു. ഈയത്തിന്റെയും മോണോ  സോഡിയം ഗ്ലുട്ടാമേറ്റിന്റെയും അംശം കണ്ടെത്തിയതോടെ ഇന്ത്യയിൽ മധ്യപ്രദേശ്, ഗുജറാത്ത്‌, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മാഗ്ഗി നിരോധിക്കുകയും ലക്ഷ കണക്കിന് പാക്കറ്റുകൾ നശിപ്പിക്കുകയും ചെയ്തു. എന്നാൽ കേരളത്തിൽ നിരോധിക്കപ്പെട്ടിട്ടില്ല. പക്ഷെ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള പോഷകാഹാര പ്രോഡക്ട്സിന്  ജനമനസ്സുകളിൽ ഇന്നും ഒരേയൊരു വിശ്വസ്ത ബ്രാൻഡെയുള്ളൂ.. അതാണ് നെസ്‌ലെ.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close