
ഫഹദ് ഫാസിൽ തകർത്തഭിനയിച്ച ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് പതിപ്പ് നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുന്നു. പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയെടുത്ത ചിത്രം ഒരു ട്രെന്‍ഡ് സെറ്റര്‍ തന്നെ ആയിരുന്നു. ഇപ്പോഴിതാ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ തെലുങ്ക് റീമേക്കും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഏപ്രില്‍ 17ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ ഒടിടി റിലീസായി ചിത്രം എത്തുന്നു എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നെറ്റ്ഫ്ളിക്സ് വഴിയാണ് ‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം എത്തുക. ഈ മാസം 15നാണ് ചിത്രത്തിന്റെ റിലീസ്.
വെങ്കടേഷ് മഹയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദ് അവതരിപ്പിച്ച മഹേഷ് എന്ന കഥാപാത്രം തെലുങ്കില്‍ എത്തുമ്പോള്‍ ഉമാ മഹേശ്വര റാവു എന്നാണ് പേര്. സത്യദേവ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായക കഥാപാത്രത്തിന്റെ സ്റ്റുഡിയോയുടെ പേര് മലയാളത്തില്‍ ഭാവന എന്നായിരുന്നെങ്കില്‍ തെലുങ്കിലെത്തുമ്പോള്‍ കോമാലി സ്റ്റുഡിയോ എന്നാണ്.
മഹേഷിന്റെ സംവിധാനം നിർവഹിച്ച ബിജിപാൽ തന്നെയാണ് തെലുങ്കിലും സംഗീതം ഒരുക്കുന്നത്. മഹാ വെങ്കടേഷ് തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രത്തിൽ സുഹാസ്, സത്യദേവ് കാഞ്ചരണ, വികെ നരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന മലയാള ചിത്രത്തോടെ ഏറെ സദൃശ്യം തോന്നിക്കുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. മലയാള താരം രാഘവനാണ് ചിത്രത്തിൽ സത്യദേവിന്റെ അച്ഛനായി എത്തുന്നത്.
ടിക്ടോക് നിരോധനം ഉപയോഗപ്പെടുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം!
കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/insta-new-feature/
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക