നെറ്റ്ഫ്ലിക്സ് വരിക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. കാരണം വ്യക്തമാക്കിക്കൊണ്ട് കമ്പനി രംഗത്ത്.


Spread the love

ലോകപ്രശസ്ത വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ വരിക്കാരുടെ എണ്ണത്തിൽ വലിയ ഇടിവ്. കഴിഞ്ഞ മൂന്ന് മാസത്തിൽ ദശലക്ഷത്തോളം വരിക്കാരെ നഷ്ടപ്പെട്ടതായി കമ്പനി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ വർഷത്തിലെ തന്നെ ആദ്യ മൂന്ന് മാസത്തെ വരിക്കാരുടെ എണ്ണത്തിൽ ഉണ്ടായ ഇടിവിനെക്കാളും രണ്ട് ലക്ഷം കൂടുതലാണ് ഇപ്പോൾ ഉണ്ടായ ഇടിവ്. ഇനി വരാൻ പോകുന്ന മാസങ്ങളിൽ പെയ്ഡ് സബ്സ്ക്രൈബർമാരുടെ എണ്ണം ഇനിയും കുറയുമെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂലൈ – സെപ്റ്റംബർ മാസത്തിൽ ഇരുപത് ലക്ഷം വരിക്കാർ കൂടി നഷ്ടമാകുമെന്നു കമ്പനി തന്നെ സൂചിപ്പിച്ചിട്ടുണ്ട്.

സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും കൂടുതൽ തരംഗം സൃഷ്ടിച്ച നെറ്റ്ഫ്ലിക്സിന് സംഭവിച്ച നഷ്ടം വളരെ ആശങ്കയോടെയാണ് ബിസിനെസ്‌ ലോകം നോക്കിക്കാണുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്ലിക്സ്. ലോക്ക്ഡൌൺ കാലയളവിൽ ജനങ്ങൾ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച അപ്ലിക്കേഷനിൽ ഒന്ന് കൂടിയാണ് നെറ്റ്ഫ്ലിക്സ്. ലോകത്തെമ്പാടും തരംഗം സൃഷ്ടിച്ച ഒട്ടനവധി സിനിമകൾ, സീരിസുകൾ തുടങ്ങിയ സ്ട്രീം ചെയ്ത നെറ്റ്ഫ്ലിക്സ് ആ കാലയളവിൽ വലിയ സാമ്പത്തികനേട്ടമാണ് കൈവരിച്ചത്. നെറ്റ്ഫ്ലിക്സിൽ  പിന്നീടുണ്ടായ അപ്ഡേറ്റുകൾ, അക്കൗണ്ട് ഷെയറിങ് നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ തുടങ്ങിയവയാണ് വരിക്കാർ കുറയുന്നതിന്റെ കാരണമായി വിദഗ്ദർ  വിലയിരുത്തുന്നത്.

സ്ട്രീം ചെയ്യുന്ന കണ്ടെന്റുകൾക്ക് വേണ്ടിയുള്ള വിവിധ പ്ലാറ്റ്‌ഫോമുകളുടെ മല്പിടിത്തം ഇന്റർനെറ്റ്‌  ലോകത്തിൽ കാണാറുണ്ട്. ആമസോണ്‍ പ്രൈം ആപ്പിള്‍ ടിവി, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ, എച്ച്‌.ബി.ഒ മാക്സ് എന്നിവയില്‍ നിന്നുമുള്ള കടുത്ത മത്സരവും നെറ്റ്ഫ്ലിക്സിനെ തളർത്തുന്നുണ്ട്. സിനിമ / സീരിസ് നിർമ്മാതാക്കളിൽ നിന്നും വലിയ തുകയ്ക്ക് കണ്ടെന്റുകൾ സ്വന്തമാക്കുക എന്നത് വളരെ നിർണായകമായ ഘട്ടമായി മാറിയിട്ടുണ്ട്. മറ്റുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളെക്കാൾ കൂടുതൽ ചാർജ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ ഈടാക്കുന്നുണ്ട്. നിലവിലെ ചാർജ് കുറച്ചുകൊണ്ട് പുതിയ ആഡ് സപ്പോർട്ടഡ് കണ്ടെന്റുകൾ നിർമ്മിക്കാൻ നെറ്റ്ഫ്ലിക്സ് പദ്ധതി ഇടുന്നുമുണ്ട്. ഇതുവഴി പരസ്യ വരുമാനം കൂട്ടാനും നഷ്ടമായ വരിക്കാരെ തിരികെ കൊണ്ടുവരാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കമ്പനി  അധികൃതരുള്ളത്.

English summary:- streaming platform giant netflix loses 1 million paid subscribers in in this years q2

Read more.. ലോക്കപ്പ് മർദ്ദനങ്ങൾ കുറക്കാൻ ഇനി പോലീസ് സ്റ്റേഷനുകൾ സി.സി.ടി.വി നിരീക്ഷണത്തിലാക്കും.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close