
കോവിഡിനെ തുരത്താൻ കഴിയുമെന്ന അവകാശ വാദവുമായി ഗ്ലെൻമാർക് ഫർമസ്യൂട്ടിക്കൽസ് പുതിയ മരുന്ന് ഇന്ത്യൻ വിപണിയിലെത്തിച്ചു. ആന്റിവൈറൽ വിഭാഗത്തിൽ പെടുന്ന ‘ഫാവിപിറവിർ’എന്ന മരുന്നാണ് ഡിസിജിഐ യുടെ അംഗീകാരത്തോടെ പുറത്തിറക്കിയിരിക്കുന്നത്. ഗുരുതരമല്ലാത്ത രോഗ ബാധിതരിൽ ഈ മരുന്ന് 80 ശതമാനം ഗുണം ചെയ്യുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ നിരക്ക് കുത്തനെ വർധിച്ചതോടെയാണ് കമ്പനിക്ക് മരുന്ന് വിപണിയിലിറക്കാനുള്ള അനുമതി ഇന്ത്യ നൽകിയത്. വായിലൂടെ കഴിക്കാവുന്ന ആദ്യത്തെ ആന്റി വൈറൽ മരുന്നായ ഫാബിപിറവിർ, “ഫാബിഫ്ലു “എന്ന ബ്രാൻഡ് നെയിമോടെയാണ് വിപണിയിലെത്തുന്നത്. 200 മില്ലിഗ്രാം വീതമുള്ള 34 ഗുളികകൾ ആണ് ഒരു സ്ട്രിപ്പിൽ ഉണ്ടാകുക. ഒരു ഗുളികക്ക് ഏകദേശം 103 /- രൂപ വില വരുന്നുണ്ട്..ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം ലഭ്യമാകുന്ന ഈ മരുന്ന് ആദ്യ ദിവസം 1800 എംജിയും പിന്നീടുള്ള 13 ദിവസങ്ങളിൽ 800 എംജി വീതം 2 നേരവും കഴിക്കാനാണ് നിർദേശിക്കുന്നത്.അതെ സമയം ഫാബിഫ്ലു ഉപയോഗിക്കാൻ രോഗികളുടെ സമ്മതം വാങ്ങണമെന്നും അടിയന്തിര സാഹചര്യങ്ങളിലെ ഉപയോഗിക്കാവൂ എന്നും ആദ്യം ചികിൽസിക്കുന്ന 1000 പേരുടെ വിവരങ്ങൾ കൈമാറണമെന്നും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ ആവശ്യപെട്ടിട്ടുണ്ട്. റഷ്യയിൽ ഇതിനോടകം തന്നെ അംഗീകാരം ലഭിച്ച ഫാവിപിറവിർ വിജയിക്കുകയാണെങ്കിൽ ലോകാരോഗ്യ രംഗത്ത് ഇന്ത്യയുടെ എക്കാലത്തെയും വലിയ മുന്നേറ്റമാകും ഈ കണ്ടുപിടുത്തം.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.