യു.പി.ഐ പണമിടപാടുകളിലെ വീഴ്ചകൾ പരിഹരിക്കാനുള്ള സംവിധാനവുമായി നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ.


Spread the love

ഡിജിറ്റൽ ഇന്ത്യയുടെ ആരംഭകാലം മുതൽ രാജ്യത്തെ ജനങ്ങൾക്ക് സുപരിചതമായ ഒരു സംവിധാനമാണ് യൂ.പി.ഐ. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് എന്നാണ് യൂ.പി.ഐ എന്ന ചുരുക്കവാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. വിവിധതരം യൂ.പി.ഐ ആപ്പുകൾ ഇന്ന് ഇൻറർനെറ്റിൽ ലഭ്യമാണ്.  ഇത്തരം ആപ്പുകളുടെ പ്രാരംഭഘട്ടം മുതലേ നമ്മൾ അനുഭവിക്കുന്ന ഒന്നാണ് പണമിടപാടുകളിൽ ഉണ്ടാവുന്ന ചിലതരം വീഴ്ചകൾ. ഇങ്ങനെയുള്ള തകരാറുകൾ കാരണം പലരും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഒടുവിൽ ഇത്തരം പിഴവുകൾ വലിയ തർക്കങ്ങളിലേക്കും മറ്റും എത്തിപെടാറുമുണ്ട്. ഈ കാരണങ്ങൾ കൊണ്ട് തന്നെ യൂ.പി.ഐ ഇടപാടുകളിലെ തർക്കങ്ങൾ തത്സമയം ഓൺലൈനായി തന്നെ പരിഹരിക്കാനുള്ള സംവിധാനം ഏർപ്പെടുത്താനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ.

  ഓൺലൈൻ വഴിയുള്ള യു.പി.ഐ പേയ്‌മെന്റിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള സംവിധാനം ഈ വരുന്ന സെപ്റ്റംബറോടെ പ്രവർത്തനസജ്ജമാക്കും എന്നാണ് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ദിലീപ് ആസ്ബേ അറിയിച്ചിരിക്കുന്നത്. ഓൺലൈൻ പേമെന്റുകളുടെ സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കങ്ങൾ നടത്താൻ റിസേർവ് ബാങ്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. ഈ തർക്കപരിഹാര സംവിധാനം പ്രാവർത്തികമായാൽ ഉപഭോക്താക്കൾക്ക് ബാങ്കുകളെയോ മറ്റോ ആശ്രയിക്കേണ്ടിവരില്ല. പേമെന്റ് നടത്തിയ ആപ്പിൽ തന്നെ ആവിശ്യമായ സഹായസംവിധാനങ്ങൾ ലഭിക്കും.

 നാഷണൽ പേമെന്റ് ഓഫ് ഇന്ത്യയുടെ നയപ്രകാരം യു.പി.ഐ സംവിധാനം ഉപയോഗപെടുത്തുന്ന എല്ലാ തേർഡ് പാർട്ടി ആപ്പുകളും അവരുടെ ആപ്പിൽ തർക്കപരിഹാര സംവിധാനം ഉൾപ്പെടുത്തണം. അതിനു കഴിഞ്ഞില്ലെങ്കിൽ ആപ്പിന്റെ പ്രവത്തനം നിർത്തലാക്കുകയോ പുതിയ വിനിയോക്താവിനെ ചേർത്തുന്നതിൽ വിലക്ക് ഏർപെടുത്തുകയോ ചെയ്യും. യു.പി.ഐ വഴിയുള്ള എല്ലാവിധ പണമിടപാടുകളും കൂടുതൽ സൗകര്യപ്രദവും വിശ്വസ്തവുമാക്കി മാറ്റിയെടുക്കാൻ ഈ സംവിധാനം സഹായിക്കും. ഓൺലൈൻ പേയ്‌മെന്റുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന കാലത്ത് ഇത്തരം സംവിധാനങ്ങളുടെ ആവശ്യകത ഏറിവരുന്നുണ്ട്.  മെയ്‌ മാസം മാത്രമായി രാജ്യത്ത് പത്തു ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യു.പി.ഐ മുഖേന നടന്നത്.

English summary :- New feature of raising dispute will be available in all upi apps in september onwards.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close