ഗൂഗിൾ   മാപ്‌സിൽ ഒരു കൂട്ടം പുത്തൻ ഫീച്ചറുകൾ


Spread the love

 

എതിരാളികൾ ഇപ്പോഴും ബഹുദൂരം പുറകിലാണ് എങ്കിലും  പുത്തൻ ഫീച്ചറുകൾ മാപ്‌സിൽ അവതരിപ്പിക്കാനൊരുങ്ങുതായാണ് ഗൂഗിൾ.  എതിരാളിയായ ആപ്പിൾ മാപ്‌സ് വർഷങ്ങളായി മത്സരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഗൂഗിളാണ് ഒന്നാമൻ. ഗൂഗിൾ മാപ്‌സ് ഇത്രയധികം ജനപ്രിയമാകുന്നതിന്റെ ഒരു പ്രധാന കാരണം ടെക് ഭീമൻ കൃത്യമായ ഇടവേളകളിൽ അവതരിപ്പിക്കുന്ന അപ്‍ഡേയ്റ്റുകളാണ്.

 

നാവിഗേഷൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ ലക്ഷ്യസ്ഥാനത്തേക്കുള്ള ടോൾ നിരക്ക് എത്രയെന്ന് മനസിലാക്കാം. ടോൾ പ്ലാസയിലെ മറ്റ് പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുന്നതിനുള്ള ചെലവ്, നിർദ്ദിഷ്ട സമയത്ത് ടോൾ എത്ര പ്രതീക്ഷിക്കുന്നു എന്ന വിവരങ്ങളും ഗൂഗിൾ പരിശോധിക്കും.  ടോൾ റോഡുകളിലൂടെ വേണോ അതോ സാധാരണ റോഡുകളിൽ വേണോ യാത്ര എന്ന് തീരുമാനിക്കാൻ സഹായിക്കുന്ന ടോൾ നിരക്കുകൾ ഗൂഗിൾ ആദ്യമായി ഗൂഗിൾ മാപ്പിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

നിങ്ങൾക്ക് ടോൾ തുക നൽകേണ്ട റോഡ് ഉപയോഗിക്കേണ്ട എങ്കിൽ ടോൾ ഫ്രീ റൂട്ട് എപ്പോൾ ലഭ്യമാകുമെന്ന് ഗൂഗിൾ മാപ്‌സ് നിങ്ങളോട് പറയുകയും ആ വഴി ഒരു ഓപ്‌ഷനായി പ്രദർശിപ്പിക്കുകയും ചെയ്യും. ടോൾ റോഡുകളുള്ള റൂട്ടുകൾ പൂർണ്ണമായും ഒഴിവാക്കാനുള്ള ഓപ്ഷനാണ് ഉപയോക്താക്കൾക്ക് ഈ ഫീച്ചറിൽ ലഭിക്കുക.  ബിൽഡിംഗ് ഔട്ട്‌ലൈനുകളും, മീഡിയനുകളും, ട്രാഫിക് ഐലന്റുകളും വിശദമായി പ്രദർശിപ്പിക്കും. ഉപഭോക്താക്കൾക്ക് തത്സമയം ട്രാഫിക് ലൈറ്റുകളും അവരുടെ വഴിയിലെ സ്റ്റോപ്പ് സിഗ്നലുകളും കാണാം.  സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നാവിഗേഷൻ ആപ്പാണ് ഗൂഗിൾ മാപ്‌സ് (Google Maps). .  ഈ ഫീച്ചറുകളിൽ ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപദമാവാൻ  സാദ്ധ്യതയുണ്ട്.

Read also… കരുത്തുറ്റ ഹൈബ്രിഡ് ടെക്നോളജിയുമായി ഗ്രാൻഡ് വിറ്റാര. വിതരണം ജൂലൈ 20 ന്

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close