അടിമുടി മാറ്റങ്ങളുമായി വാഹന ഇൻഷുറൻസ്. പേ ഹൗ യു ഡ്രൈവ് / പേ ആസ് യു ഡ്രൈവ് പോളിസികളെ കുറിച്ച് കൂടുതൽ അറിയാം..


Spread the love

തനത് വാഹന ഇൻഷുറൻസ് രീതികളിൽ നിന്നും വ്യത്യസ്തമായ ചില ആശയങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഐ.ആർ.ഡി.എ.ഐ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി). രാജ്യത്തെ നിരത്തുകളിൽ ഓടുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കമ്പനികൾക്ക് പുതിയ രണ്ട് പോളിസികൾ കൂടി ഇനി മുതൽ നൽകാം. പോളിസി വാങ്ങുന്നവർ ഇൻഷ്വർ ചെയ്ത വാഹനങ്ങളുടെ ദൈനംദിന ഉപയോഗത്തിനും ഡ്രൈവിംഗ് പെരുമാറ്റത്തിനും അനുസൃതമായി പ്ലാനുകൾ സബ്‌സ്‌ക്രൈബുചെയ്യാൻ ഈ രണ്ട് ആഡ് ഓൺ പോളിസികൾ സഹായിക്കും. ഇന്ത്യയിൽ മോട്ടോർ വാഹന ഇൻഷുറൻസ് എന്ന ആശയത്തിന് സ്വീകാര്യത ഉയർന്നുവരികയാണെന്നും ഒട്ടനവധി  വെല്ലുവിളി നിറഞ്ഞ ഈ മേഖലയുടെ വളർച്ച വേഗത്തിലാക്കണമെന്നും ഐ.ആർ.ഡി.എ.ഐ അഭിപ്രായപെടുന്നുണ്ട്.

ഉപയോക്താക്കൾ എങ്ങനെയാണോ വാഹനങ്ങൾ ഉപയോഗിക്കുന്നത്, അതുമായി ബന്ധപ്പെട്ട പ്ലാനുകൾ തെരഞ്ഞെടുക്കാൻ ഇൻഷുറർമാർക്ക് ഇനി മുതൽ സാധിക്കും. വാഹനം കുറച്ച് മാത്രം ഓടിക്കുന്നവർക്ക് കുറഞ്ഞ പ്രീമിയം മാത്രമേ നൽകേണ്ടതുള്ളു. ഈ സാഹചര്യത്തിലാണ് പേ ആസ് യു ഡ്രൈവ് ആഡ് ഓണുകളുടെ ഉപയോഗം ഉണ്ടാകുന്നത്. പേ ഹൗ യു ഡ്രൈവ് എന്ന ആശയം ഇൻഷ്വർ ചെയ്തയാൾ അവരുടെ കാർ ഓടിക്കുന്ന രീതിയുമായി ബന്ധപ്പെട്ടാണിരിക്കുക. ഇതിനർത്ഥം, പരുക്കനും വേഗത്തിലും വാഹനമോടിക്കുന്ന ഒരാൾ കൂടുതൽ പ്രീമിയം അടയ്‌ക്കേണ്ടിവരും. കാരണം ഇത്തരം വാഹനങ്ങൾക്ക് അപകടസാധ്യത എപ്പോളും കൂടുതലായിരിക്കും. ഇത് കൂടാതെ കമ്പനികൾക്ക് ഫ്ലോട്ടർ പോളിസികൾ നൽകാനും ഐ.ആർ.ഡി.എ. ഐ അനുമതി നൽകിയിട്ടുണ്ട്.

ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങൾ ആവിശ്യത്തിൽ കൂടുതൽ പ്രീമിയം തുക നൽകേണ്ടി വരുന്ന സാഹചര്യം ഇല്ലാതാക്കും. ഒരു പോളിസിൽ തന്നെ ഒന്നിലധികം വാഹനങ്ങള്‍ കവര്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയും ജനങ്ങൾക്ക് ഉപകാരപ്രദമാണ്. പ്രാരംഭഘട്ടത്തിൽ കുറച്ച് വെല്ലുവിളികൾ ഉണ്ടാവുമെങ്കിലും പുതിയ പദ്ധതി ജനങ്ങൾക്ക് ലാഭകരമാകും എന്ന് ഐ.ആർ.ഡി.എ. ഐ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

English summary :- new pay as you drive and pay how you drive add on policies approved by irdai

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close