
ഒരു കാലത്ത് ആഡ്യത്തത്തിന്റെ മുഖ മുദ്ര ആയിരുന്ന വാഹനം ആയിരുന്നു മഹിന്ദ്ര സ്കോർപിയോ. അന്നും, ഇന്നും ഒരു കൂട്ടം ആരാധകർ സ്കോർപിയോ എന്ന വാഹനത്തിന് ഉണ്ട്. ഇന്ത്യൻ വാഹന നിർമ്മാതാക്കൾ ആയ മഹിന്ദ്ര ആണ് 2022 ൽ ആണ് സ്കോർപിയോ എന്ന കാറിനെ, വാഹന ആരാധകർക്ക് മുന്നിലേക്ക് എത്തിച്ചത്. രണ്ട് പതിറ്റാണ്ട് നീണ്ട ജൈത്ര യാത്രയ്ക്ക് ഇപ്പുറവും, ജന ഹൃദയങ്ങളിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിച്ചു നിർത്തുന്നതിൽ സ്കോർപിയോ വിജയിച്ചിരുന്നു.
ഇന്ത്യൻ വാഹന വിപണി ഇപ്പോൾ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന വാഹന മോഡൽ ആണ് മഹിന്ദ്ര നിരത്തിലിറക്കുവാൻ പോകുന്ന സ്കോർപിയോയുടെ പുതിയ പതിപ്പ്. മഹിന്ദ്രയുടെ, ‘ലാഡർ ഓൺ ഫ്രെയിം’ എന്ന കാറ്റഗറിയിൽ ആണ് വാഹനം ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത്, മഹിന്ദ്രയുടെ തന്നെ, ഹിറ്റ് കാർ മോഡൽ ആയ ‘താർ’ ൽ ഉപയോഗിച്ചിരിക്കുന്ന ഫ്രെയിം മോഡൽ തന്നെ ആണ് ഇതും. അതിനാൽ തന്നെ, ഈ വാഹനം ‘താർ’ നെ പോലെ ദൃഡതയിൽ മുൻ പന്തിയിൽ ആയിരിക്കും എന്നത് തർക്കം ഇല്ലാത്ത വസ്തുത ആണ്.
4×4 എന്ന ഓപ്ഷനിലും ഈ വാഹനം നിരത്തിൽ ഇറക്കുവാൻ നിർമ്മാതാക്കൾ ഉദ്ദേശിക്കുന്നുണ്ട് എന്നത് മറ്റൊരു പ്രത്യേകത ആണ്. അതായത് വാഹനത്തിന്റെ 4 വീലുകളിലേക്കും ഒരേ പോലെ എഞ്ചിൻ പവർ ലഭ്യം ആകുന്ന രീതി. അതിനാൽ തന്നെ ഒരു 4×4 ഫാമിലി എസ്. യു. വി ആഗ്രഹിക്കുന്ന ഏതൊരു ആൾക്കും തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച വാഹന മോഡൽ ആയി, മഹിന്ദ്രയുടെ പുതിയ സ്കോർപിയോയെ കണക്കാക്കാം.
2.2 ലിറ്ററിന്റെ എം. ഹോക് ഡീസൽ എഞ്ചിന്റെ, ലോവർ വേരിയന്റ്, അപ്പർ വേരിയന്റ് എന്നിങ്ങനെ 2 വകഭേദങ്ങളിൽ വാഹനം എത്തുന്നുണ്ട്. ഇതിൽ ലോവർ വേരിയന്റിന് 130 ബി. എച്ച്. പി യും, അപ്പർ വേരിയന്റിന് 160 ബി. എച്ച്. പി പവറും ആണ് എഞ്ചിൻ പ്രതിനിധാനം ചെയ്യുന്നത്. 400 ന്യൂട്ടൻ മീറ്റർ ആണ് വാഹനത്തിന്റെ ടോർക്ക് ആയി വരുന്നത്. ഇത് കൂടാതെ 2 ലിറ്ററിന്റെ 4 സിലണ്ടർ പെട്രോൾ എഞ്ചിൻ വരുന്നത് ആണ് വാഹനത്തിന്റെ മറ്റൊരു വകഭേദം. ഇതിൽ 5000 ആർ. പി. എം ൽ 197 ബി. എച്ച്. പി പവറും, 380 എൻ. എം ടോർക്കും വാഹനത്തിന് പ്രതിനിധാനം ചെയ്യുന്നു.
2022 ജൂൺ 15 ന് തങ്ങളുടെ പുതിയ സ്കോർപിയോ ലോഞ്ച് ചെയ്യുവാൻ ആണ് നിലവിൽ മഹിന്ദ്ര തീരുമാനം എടുത്തിരിക്കുന്നത്. വാഹനത്തിന് 10 ലക്ഷത്തിനും, 18 ലക്ഷത്തിനു ഇടയിൽ വില വരും എന്നാണ് കണക്കു കൂട്ടലുകൾ. സ്റ്റൈലൻ ലുക്ക് തന്നെ ആണ്, മഹിന്ദ്ര സ്കോർപിയൊയുടെ മുഖ മുദ്ര. ആരെയും ആകർഷിക്കുന്ന പ്രൗഡിയോട് കൂടിയ ഡിസൈൻ, കൂടാതെ തന്നെ ഏറ്റവും മികച്ച ഘടകങ്ങളും എല്ലാം, വാഹനത്തിന്റെ ഡിമാൻഡ് കൂട്ടുമോ എന്ന കാത്തിരിപ്പിൽ ആണ് വാഹന ആരാധകർ. ഒരു പക്ഷെ നിലവിൽ, വാഹന മാർക്കറ്റിൽ അണിനിരന്നിരിക്കുന്ന മറ്റു എസ്. യു. വി കൾക്ക് ഒരു ഭീഷണി ആയി, പുത്തൻ സ്കോർപിയോ മാറിയേക്കാം. നിലവിൽ വാഹനത്തിന്റെ ലോഞ്ചിങ്ങിനായി ആരാധകർ കാത്തിരിപ്പിൽ ആണ്.