
രാജ്യത്തെ കൊവിഡ് വൈറസ് വ്യാപനം മുന്നോട്ട് കുത്തിക്കുക തന്നെയാണ്. .കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണ്. 16,922 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 4,73,105 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്. ഇന്നലെ മാത്രം രാജ്യത്ത് 418 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം മരണസംഖ്യ 14,894 ആയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത് 2,71,696 പേരാണ്, ചികിത്സയിലുള്ളത് 1,86,514 പേരും.രോഗ വ്യാപന തോത് കൂടുന്നുണ്ടെങ്കിലും അതിനു ആനുപാതികമായി രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നുണ്ട് എന്നത് രാജ്യത്തിനു ഒട്ടൊരു ആശ്വാസം നൽകുന്നുണ്ട്. നിലവില്‍ കൊവിഡ് ബാധിച്ച രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ നാലാമതാണ് ഇന്ത്യ. രോഗ വ്യാപനത്തിന്റെ പ്രതിദിന തോതില്‍ മൂന്നാമതും.നിലവില്‍ 57.42 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.രാജ്യത്ത് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം കൂടുതലാണെന്നാണ് അറിയിപ്പ് , അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.പല സംസ്ഥാനങ്ങളും രോഗ വ്യാപനത്തിന്റെയും മരിച്ച രോഗികളുടെയും യഥാർത്ഥ കണക്കുകൾ പുറത്ത് വിടുന്നില്ലെന്ന സംശയം ഉയരുന്നുണ്ട്.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.
http://bitly.ws/8Nk2