
2020 സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിന് പുതിയ ടൈറ്റിൽ സ്പോൺസർ. ഗെയിമിങ് ആപ്പ് ആയ ഡ്രീം ഇലവനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ഫ്രാഞ്ചസി ലീഗുകളിലൊന്നായ ഐ. പി. എല്ലിന്റെ സ്‌പോൺസർഷിപ്പ് സ്വന്തമാക്കിയത്. 222 കോടി രൂപയ്ക്കാണ് കരാർ.
![]() നിലവിൽ ചൈനീസ് മൊബൈൽ കമ്പനിയായ വിവോ ആയിരുന്നു ഐ. പി. എല്ലുമായി 2018 മുതൽ കരാറിലുണ്ടായിരുന്നത്.2199 കോടി രൂപയുടെ 5 വർഷത്തേക്കുള്ള ഭീമൻ കരാർ അവസാനിക്കുന്നതാകട്ടെ 2022 യിലും. എന്നാൽ
ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്കങ്ങളും ഏറ്റുമുട്ടലുകളുടെയും ഫലമായി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഇടിവുണ്ടായി.
![]() അതിന്റെ ഭാഗമെന്നോണം ടിക് – ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആൻഡ്രോയിഡ് ആപ്പുകൾ രാജ്യം നിരോധിച്ചിരുന്നു. അത് കൊണ്ട് തന്നെ വിവോയുമായുള്ള സ്പോൺസർഷിപ്പിൽ നിന്ന് ബി. സി. സി. ഐ പിന്മാറണമെന്ന് പൊതുവേ ആരാധകർക്കിടയിലും രാജ്യത്തെ രാഷ്ട്രീയ – സാമൂഹിക സംഘടനകളിലും ആവശ്യമുയർന്നിരുന്നു.
![]() എന്നാൽ ഇത്തവണയും സ്പോൺസറായി വിവോ തുടരുമെന്നുള്ള നിലപാടാണ് ബി. സി. സി. ഐ അധികൃതർ അറിയിച്ചത്. ഈ നിലപാട് വിവാദമായതോടെയാണ് നിലവിലെ പ്രതേക സാഹചര്യത്തിൽ കരാറുമായി മുന്നോട്ട് പോകുന്നത് ഇരുകൂട്ടർക്കും നല്ലതല്ല എന്നുള്ള തീരുമാനത്തിലെത്തിയത്. അതിനാൽ തൽക്കാലത്തേക്ക് വിവോ കരാറിൽ നിന്നും വിട്ടു നിൽക്കും ; പ്രധാനമായും ഈ സീസണിൽ സ്പോൺസറാകില്ല.5 വർഷത്തെ കരാർ അങ്ങനെ തന്നെ വെക്കുകയും പിന്നീടുള്ള കാര്യങ്ങൾ അപ്പോഴത്തെ സാഹചര്യമനുസരിച്ച് തീരുമാനിക്കുകയും ചെയ്യും.
![]() താൽക്കാലികമായി സ്പോണ്സർഷിപ്പിൽ നിന്ന് വിവോ സ്വയം പിന്മാറിയതോടെ അതേച്ചൊല്ലിയുള്ള വിവാദങ്ങളും കെട്ടടങ്ങി. അതിന് ശേഷമാണ് ഈ ഐ. പി. എൽ സീസണിലേക്ക് മാത്രമായി പുതിയ സ്‌പോൺസറെ രാജ്യത്തിനകത്ത് നിന്ന് തന്നെ കണ്ടെത്താൻ ബി. സി. സി. ഐ ശ്രമം തുടങ്ങിയത്. ഓഗസ്റ്റ് 10ന് ടൈറ്റിൽ സ്പോൺസർ സ്ഥാനത്തേക്കുള്ള വിഞ്ജാപനം രാജ്യത്തെ താല്പര്യമുള്ള എല്ലാ കമ്പനികൾക്കുമായി ബി. സി. സി. ഐ മുന്നോട്ട് വച്ചിരുന്നു.
![]() അതിനെത്തുടർന്ന് ആമസോൺ, ടാറ്റാ സൺസ്, അണ്ണക്കാദമി ആപ്പ്, പതഞ്ജലി, പേട്ടിയം, ബൈജൂസ് ആപ്പ് എന്നീ വ്യവസായ ഭീമന്മാരുടെ ഒരു നീണ്ട പട തന്നെ സ്‌പോൺസർഷിപ്പ് നേടാനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അവസാന ഘട്ടത്തിൽ ഡ്രീം ഇലവന് നറുക്ക് വീഴുകയായിരുന്നു.
![]() 2020 ആഗസ്റ്റ് 18 മുതൽ ഡിസംബർ 31 വരെയുള്ള 5 മാസത്തേക്കാണ് കരാർ. 222 കോടി രൂപയ്ക്കാണ് കരാർ ഉടമ്പടി എന്നും ഡ്രീം ഇലവനെ 2020 ഐ. പി. എല്ലിന്റെ ടൈറ്റിൽ സ്പോൺസറായി കണ്ടെത്തിയെന്നും ഐ.പി. എൽ ബോർഡിന് വേണ്ടി വേണ്ടി ചെയർമാൻ ബ്രിജേഷ് പട്ടേൽ ഔദ്യോഗികമായി രാജ്യത്തെ മാധ്യമങ്ങളെ അറിയിച്ചു.
ബൈജൂസ് ആപ്പ് 125 കൊടിയും ടാറ്റാ സൺസ് 180 കോടിയുമായിരുന്നു കരാറിനായി ഓഫർ ചെയ്തത്. എന്നാൽ 210 കോടി രൂപയുടെ ഓഫർ മുന്നോട്ട് വച്ച അണ്ണാക്കാദമി ഓൺലൈൻ ലേണിങ് ആപ്പും 222 കോടിയുടെ ഓഫർ ഇറക്കിയ ഡ്രീം ഇലവനും തമ്മിലാണ് അവസാന പോരാട്ടം നടന്നത്.
![]() 2020 സെപ്റ്റമ്പർ 19ന് ഐ. പി. എൽ മത്സരങ്ങൾക്ക് തുടക്കമാകും.കോവിഡ് വ്യാപനത്തെ തുടർന്ന് യു. എ. എ യിലാണ് ഇത്തവണത്തെ ടൂർണമെന്റ് നടക്കുന്നത്.
Read also :ആറാം നമ്പറിൽ ഇനി ഇടം കയ്യന്റെ വെടിക്കെട്ടുകളില്ല ; സുരേഷ് റെയ്ന ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക.
|
|
|