ന്യൂസിലന്‍ഡില്‍ ഇനി മാസ്‌കും നിര്‍ബന്ധമല്ല…


Spread the love

വെല്ലിംഗ്ടണ്‍: കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടിയ ന്യൂസിലന്‍ഡ് ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങുന്നു. രാജ്യത്ത് ഇനി മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല. ഓക്ലന്‍ഡ് ഒഴികെയുള്ള സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഓക്ലന്‍ഡിലും കോവിഡ് വ്യാപനം നേരിയ തോതിലാണെന്നും അത് ഉടന്‍ തന്നെ പൂര്‍ണ തോതില്‍ നിയന്ത്രണവിധേയമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. കോവിഡ് നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ന്യൂസിലന്‍ഡ് മാതൃക ഇതിനോടകം തന്നെ ലോകവ്യാപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. രാജ്യത്ത് ഇതുവരെ 1468 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 25 പേരാണ് ഇതുവരെ മരണത്തിനു കീഴടങ്ങിയത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close