
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ അവശനിലയില്‍ കണ്ടെത്തിയ തമിഴ്നാട്ടുകാര്‍ക്ക് കോവിഡാണെന്ന തരത്തില്‍ വാര്‍ത്ത വ്യാജമാണെന്ന് തിരുവനന്തപുരം ജില്ല കലക്ടര്‍ വ്യക്തമാക്കി. വാട്സ്ആപ് വഴിയാണ് ഇത്തരത്തില്‍ വ്യാജ പ്രചാരണം നടക്കുന്നത്. ഈ വാര്‍ത്ത വ്യാജമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും വ്യാജ സന്ദേശങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും കലക്ടര്‍ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റ്:
കഴിഞ്ഞ ബുധനാഴ്ചയാണ് തമിഴ്നാട്ടില്‍ നിന്നെത്തിയ സ്ത്രീയേയും പുരുഷനേയും നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ അവശനിലയില്‍ കണ്ടത്. സേലത്തുനിന്ന് കളിയിക്കാവിളയിലെത്തിയ ഇവര്‍ പാസില്ലാത്തതിനാല്‍ ഇടവഴിയിലൂടെ അതിര്‍ത്തി കടന്നെത്തുകയുമായിരുന്നെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇരുവരേയും ഉടനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഗ്നിശമനസേന എത്തി ബസ് സ്റ്റാന്‍ഡ് ശുചീകരിച്ചു. നിലവില്‍ ഇരുവരും നിരീക്ഷണത്തിലാണ്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തില്‍ വാട്സ്ആപ്പിലൂടെ വ്യാപകമായ പ്രചാരണമാണ് പിന്നീട് നടന്നത്. അതിനാല്‍ ഇത് തെറ്റായ സന്ദേശമാണെന്ന് കലക്ടര്‍ തന്നെ വ്യക്തമാക്കുകയാണ്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2