സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഇടിമിന്നല്‍ കൊണ്ടുപോയി… സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ


Spread the love

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പുക്കുന്നത്. എന്നാല്‍ അന്വേഷണം വഴിമുട്ടിക്കാനുള്ള സാധ്യതയും തള്ളികളയാന്‍ ആവില്ല. കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എംശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നതിനിടയിലാണ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസ് ബ്ലോക്കിലാണ് ശിവശങ്കറിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഈ ഓഫീസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ പലവട്ടം സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് എന്‍ഐഎക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജാരാക്കാന്‍ എന്‍ഐഎ നിര്‍ദേശം നല്‍കിയത്. രണ്ട് മാസത്തെ ദൃശ്യങ്ങള്‍ നല്‍കണമെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഇടിമിന്നലില്‍ സെക്രട്ടേറിയറ്റിലെ സിസിടിവി നശിച്ചതിനാല്‍ അത് പ്രവര്‍ത്തനക്ഷമമാക്കാന്‍ തുക അനുവദിച്ച് അഡീഷണല്‍ സെക്രട്ടറി പി ഹണി ഉത്തരവിറക്കിയിരുന്നു. സിസിടിവി നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ സ്ഥാപിച്ചിരുന്ന എട്ട് പോര്‍ട്ട് പിഒഇ നെറ്റ് വര്‍ക്ക് സ്വീച്ച് ഇടമിന്നല്‍ മൂലം കേടായതായാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശനം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവരാതിരിക്കാനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് ഈ ഉത്തരവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close