ഡി.എസ്.എൽ.ആർ ക്യാമറകളുടെ ഉത്പാദനം നിർത്താൻ ഒരുങ്ങി നിക്കോൺ.


Spread the love

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ നിർമ്മാതാക്കളിൽ ഒരാളായ നിക്കോൺ അവരുടെ  എസ്.എൽ.ആർ ക്യാമറകളുടെ നിർമ്മാണം അവസാനിപ്പിക്കാൻ പോകുകയാണ്. സ്മാർട്ട്‌ഫോൺ ക്യാമറകളിൽ നിന്നും ഉണ്ടാകുന്ന കടുത്ത മത്സരമാണ് കമ്പനിയെ ഈ  തീരുമാനത്തിൽ എത്തിച്ചതെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു. ദിനംപ്രതി പരിഷ്‌കൃതമായി  കൊണ്ടിരിക്കുന്ന സ്മാർട്ടഫോൺ ക്യാമറകൾ ഡി.എസ്.എൽ.ആർ വ്യവസായത്തെ വളരെ മോശം രീതിയിലാണ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ ജാപ്പനീസ് ക്യാമറ നിർമ്മാതാക്കളായ നിക്കോൺ വിപണിയിൽ പിടിച്ചുനിൽക്കാൻ വേണ്ടി പുതിയ വഴികൾ തേടുകയാണ്. കമ്പനി ഇനി മിറർലെസ് ക്യാമറ മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത. നിക്കോൺ ഡി 6 ആയിരിക്കും കമ്പനി  പുറത്തിറക്കിയ അവസാന ഡി.എസ്.എൽ.ആർ ക്യാമറ.

ഒരു എസ്.എൽ.ആർ അഥവാ സിംഗിൾ ലെൻസ് റിഫ്ലെക്സ് ക്യാമറ അതിന്റെ മെക്കാനിക്കൽ ഭാഗങ്ങളുടെയും മിററുകളുടെയും ഉപയോഗത്തിൽ ലെൻസിലൂടെയോ ഐപീസിലൂടെയോ ചിത്രം പകർത്തുകയാണ് പതിവ്. എന്നാൽ ഇത്തരം മിററുകൾ ഉപയോഗിക്കാത്ത മിറർലെസ് ക്യാമറകൾ   വ്യവസായത്തിൽ ഇടംപിടിച്ചിട്ട് ഒരു ദശാബ്ദത്തിൽ കൂടുതലായി. ഇന്ന് വിപണിയിൽ ഇറങ്ങുന്ന മിക്ക സ്മാർട്ടഫോൺ ക്യാമറകളും മികച്ച ഔട്ട്പുട്ട് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ സാധാരണ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ട നിമിഷങ്ങൾ പകർത്താൻ പ്രത്യേക ക്യാമറ വാങ്ങേണ്ടതിന്റെ ആവശ്യകത വരുന്നില്ല.

നിലവിൽ വിപണിയിൽ ഉള്ള എസ്.എൽ.ആർ ക്യാമറകൾ പാടെ ഉപേക്ഷിക്കാൻ നിക്കോൺ തീരുമാനിച്ചിട്ടില്ല. അവയുടെ സർവിസും ഉല്പാദനവും തുടരുമെന്ന് നിക്കോൺ അറിയിച്ചിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട ക്യാമറകൾ നിർമ്മിച്ച കമ്പനി തന്നെയായിരുന്നു നിക്കോൺ. 2020 നു ശേഷം ഒരു എസ്.എൽ.ആർ ക്യാമറ പോലും കമ്പനി പുതുതായി പുറത്തിറക്കിയിട്ടില്ല. നിക്കോണിന്റെ പ്രധാന എതിരാളികളായ കാനോണും എസ്.എൽ.ആർ ക്യാമെറകളുടെ ഉത്പാദനം നിർത്താൻ സാധ്യതയുണ്ട്. ഇരു കമ്പനികളും പുത്തൻ സാങ്കേതികവിദ്യകൾ പരീക്ഷിച്ചുകൊണ്ട് ക്യാമറ വ്യവസായം ദൃഢപ്പെടുത്താനുള്ള ശ്രമത്തിലാണ്.

English summary :- dslr cameras giant nikon going to stop producing new slr cameras. Decision due to tough competition by smartphone cameras.

Read more https://exposekerala.com/starbucks-menu/

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close