നിര്‍ഭയ കേസില്‍ ജുവനൈല്‍ നിയമ പ്രകാരം 3 വര്‍ഷം തടവ് ശിക്ഷ ലഭിച്ച പ്രതി ഇപ്പോള്‍ കേരളത്തില്‍?


Spread the love

രാജ്യത്തെ നടുക്കിയ ഒരു സംഭവമായിരുന്നു നിര്‍ഭയ കേസ്. ഡല്‍ഹിയില്‍ ഓടുന്ന ബസിനുളളില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി രണ്ടാഴ്ചയ്ക്കുശേഷം മരിച്ചത്. 2012 ഡിസംബര്‍ 16 നാണ് സംഭവം നടന്നത്. ഒന്നരവര്‍ഷത്തോളം നീണ്ട വാദത്തിനൊടുവില്‍ 2013 സെപ്റ്റംബര്‍ 11നാണ് ആറു പ്രതികളില്‍ നാലുപേര്‍ക്കു വധശിക്ഷ വിധിച്ചത്. മുഖ്യപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയെത്തിയിട്ടില്ലായിരുന്ന മറ്റൊരു പ്രതിക്ക് ജുവനൈല്‍ നിയമ പ്രകാരം 3 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. ഒരു പെണ്ണിനെ രണ്ടു പ്രാവിശ്യം അതി ക്രൂരം ആയി ബലാത്സംഗം ചെയ്യാനും അവളുടെ രോദനത്തിന്റെ സുഖം മതിയാവാതെ വന്നപ്പോള്‍ അവളുടെ രഹസ്യ ഭാഗത്തേക്ക് ബസ്സില്‍ ഉണ്ടായിരുന്ന ജാക്കി ലിവര്‍ കുത്തി കയറ്റി ഇവന്‍. അതിന്റെ പരിണാമം അവളുടെ ആന്തരിക അവയവങ്ങള്‍ പുറത്തേക്കു വന്നു.
പിന്നീട് ആശുപത്രിയില്‍ വച്ചു അവള്‍ മരിക്കുകയും ചെയ്തു. ഇത്രയും കൊടും ക്രൂരത ചെയ്യുവാന്‍ പ്രാപ്തി ഉണ്ടായിരുന്ന ഇവനെയാണ് ഈ രാജ്യത്തിന്റെ നിര്‍വീര്യ നിയമ വ്യവസ്ഥ ‘പ്രായ പൂര്‍ത്തി ആയിട്ടില്ല’ എന്ന കാരണം പറഞ്ഞു കുട്ടി കുറ്റവാളി എന്നു പ്രഖ്യാപിച്ചു ജുവനൈല്‍ കോടതിയില്‍ എത്തിച്ചത്. സുഖവാസം പോലെ അത് തീര്‍ത്തു അവന്‍ രാജാവിനെ പോലെ ജയിലില്‍ നിന്നും ഇറങ്ങി പോയി. ജയിലില്‍ നിന്നും ഇറങ്ങിയ പ്രതി ഡല്‍ഹിയില്‍നിന്ന് മുങ്ങിയതായാണ് വിവരം. ഇപ്പോള്‍ മറ്റൊരു പേരില്‍ മറ്റൊരു മേല്‍വിലാസത്തില്‍ സൗത് ഇന്ത്യയില്‍ എവിടെയോ ഒരു ഹോട്ടലില്‍ പാചകക്കാരന്‍ ആയിട് അജ്ഞാതന്‍ ആയി ജീവിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. ഇപ്പോള്‍ അവന്റെ കൂടെ ഉള്ളവര്‍ക്കോ അവന്‍ ജോലി ചെയ്യുന്ന ഹോട്ടല്‍ ഉടമസ്ഥന് പോലും അറിയില്ല അവന്റെ യഥാര്‍ത്ഥ ചരിത്രം. സൗത് INDIA എന്നു പറയുമ്പോള്‍ ചില ദേശീയ മാധ്യമങ്ങള്‍ ഇവന്‍ നമ്മുടെ കേരളത്തില്‍ ആണ് ഇപ്പോള്‍ ഉള്ളത് എന്നു സംശയം പ്രകടിപ്പിക്കുന്നുണ്ട്… അടുത്ത ഇരയെ നോട്ടമിട്ടു നടക്കുകയായിരിക്കും ചിലപ്പോള്‍ ഇവന്‍… സൂക്ഷിക്കുക.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close