നിയമസഭ റിപ്പോർട്ടിംഗ്: സ്ഥിരം മാധ്യമ പാസ് പുതുക്കണം


Spread the love

നിയമസഭാ സമ്മേളന നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനായി വിവിധ മാധ്യമങ്ങൾക്ക് കേരള നിയമസഭാസെക്രട്ടേറിയറ്റിൽ നിന്ന് അനുവദിച്ചിട്ടുള്ള സ്ഥിരം മാധ്യമ പാസുകൾ പുതുക്കുന്നതിന് നിശ്ചിത ഫോമിലുള്ള അപേക്ഷ കേരള നിയമസഭാ സെക്രട്ടറിക്ക് സമർപ്പിക്കണം. കോവിഡ്-19 രോഗവ്യാപന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ pressrelation@niyamasabha.nic.in ൽ മാധ്യമ പ്രതിനിധികളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ സഹിതം ലഭ്യമാക്കണം.
സ്ഥിരം പാസുകൾ പുതുക്കുന്നതിനുള്ള അപേക്ഷാ ഫോം www.niyamasabha.org യിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇ-മെയിലായി സമർപ്പിക്കാം.

നിലവിലുള്ള സ്ഥിരം പാസുകൾ പുതുക്കിയ പാസുകൾ വാങ്ങുന്നതിനു മുമ്പ് തിരിച്ചേല്പിക്കണം.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close