
തലസ്ഥാനത്ത് കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ് അരയും തലയും മുറുക്കി രംഗത്ത്. തിരുവനന്തപുരം കോർപറേഷൻ ഹോട്ട് സ്പോട്ടിൽ ഉൾപെടുത്തിയതോടെ തലസ്ഥാന ജില്ല അതീവ ജാഗ്രതയിലാണ്. കണ്ടൈൻമെൻറ് സോണുകളെല്ലാം വഴികൾ അടച്ചു നിയന്ത്രണത്തിലാണ്. നിരത്തുകളിലെയും കടകളിലെയും സാമൂഹിക അകലം പാലിക്കപ്പെടുന്നുണ്ടോ എന്നറിയാൻ പരിശോധന കർശ്ശനമാക്കി. ഉറവിടം അറിയാത്ത രോഗികൾ കൂടിയതാണ് തലസ്ഥാനത്തിനു തലവേദന സൃഷ്ടിക്കുന്നത്. ഇവരുടെ വിപുലമായ സമ്പർക്ക പട്ടിക സമൂഹ രോഗവ്യാപനത്തിനു ഇടയാക്കുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്.അതുകൊണ്ട് തന്നെ സംസ്ഥാനത്ത് അതീവ ജാഗ്രതയാണ്. ഹോട് സ്പോട്ടുകളിലെല്ലാം തന്നെ വാഹനങ്ങൾ അടക്കം നിരോധിച്ചു കൊണ്ടുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ നിർദേശങ്ങൾ അനുസരിക്കണം എന്നും ആരോഗ്യ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും തിരുവനന്തപുരം കോർപറേഷൻ അഭ്യർത്ഥിച്ചു.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.
http://bitly.ws/8Nk2