ഭക്ഷണ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട


no-compromise-in-food-habits
Spread the love
നമ്മളില്‍ പലരും പറയുന്ന ഒരു വാചകമാണ് ‘ഭക്ഷണ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന്’, എന്നാല്‍ വിട്ടുവീഴ്ച്ച ചെയ്തില്ലെങ്കിലും ചില ഭക്ഷണള്‍ തമ്മില്‍ ഒരുമിച്ചു കഴിക്കാന്‍ പാടില്ല. ആയുര്‍വേദം ഉള്‍പ്പടെയുള്ളവ ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്‌ബോള്‍, അത് വിഷമയമാകുകയും, അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. തണ്ണിമത്തനും വെള്ളവും
തണ്ണിമത്തനില്‍ 9095 ശതമാനവും വെള്ളമാണ്. അതുകൊണ്ടുതന്നെ തണ്ണിമത്തന്‍ കഴിച്ച ശേഷം വെള്ളം കുടിക്കരുത്. അങ്ങനെ ചെയ്യുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും.
2. ചായയും തൈരും
ചായയും തൈരും അസിഡിക് സ്വഭാവമുള്ളവയാണ്. ഇവ ഒന്നിച്ച് കഴിച്ചാല്‍, ശരീരത്തിന്റെ തുലനനിലയില്‍ വ്യത്യാസമുണ്ടാകുകയും ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.
3. പാലും പഴവും
ആയുര്‍വേദ വിധി പ്രകാരം പാലും പഴയും ഒരുകാരണവശാലും ഒരുമിച്ച് കഴിക്കരുതെന്നാണ്. രണ്ടിലും നല്ല അളവില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒരേസമയം അമിത പോഷണം ശരീരത്തില്‍ എത്തുന്നത് ഹാനികരമായ സ്ഥിതിയുണ്ടാക്കും.
4. തൈരും പഴങ്ങളും
തൈരും പഴങ്ങളും ഒരുമിച്ച് കഴിക്കുമ്‌ബോള്‍ ശരീരത്തില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ കൂട്ടും. ഇത് ചയാപചയ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
5. മാംസവും പാലും
മുലപ്പാലുകൊണ്ട് ഭക്ഷണം പാകം ചെയ്യുന്നത് വലിയ പാപമാണെന്നാണ് ആദിമകാലം മുതല്‍ക്കേ മനുഷ്യര്‍ വിശ്വസിച്ചിരുന്നത്. പാലും മാംസവും ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങളും അനാരോഗ്യകരവുമായതിനാല്‍, അക്കാലത്തെ വൈദ്യന്‍മാരാണ് ഇത്തരമൊരു വിശ്വാസത്തെ കെട്ടഴിച്ചുവിട്ടത്.
6. നാരങ്ങയും പാലും
നാരങ്ങ അസിഡിക് ആണ്. അത് പാലില്‍ ചേരുമ്‌ബോള്‍ പാല്‍ പിരിയുന്നു. പാലും നാരങ്ങയും ഒരുമിച്ച് വയറ്റിലെത്തുന്നത് ദഹനപ്രശ്‌നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
7. പാല്‍ ഉല്‍പന്നങ്ങളും ആന്റിബയോട്ടിക്കുകളും
ആന്റിബയോട്ടിക്കുകള്‍ പാല്‍ ഉല്‍പന്നങ്ങളിലെ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തും. പാലില്‍ അടങ്ങിയിട്ടുള്ള അയണ്‍, കാല്‍സ്യം തുടങ്ങിയ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നതാണ് ആന്റിബയോട്ടിക് പോലെയുള്ള മരുന്നുകള്‍ തടസപ്പെടുത്തുന്നത്.
Ad Widget
Ad Widget

Recommended For You

About the Author: admin

Close