കൊവിഡ് പ്രതിരോധത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി


Spread the love

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രോഗം വര്‍ധിക്കുന്നുണ്ടെങ്കിലും ഇതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍. തമിഴ്‌നാട് 10, മഹാരാഷ്ട്ര 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് ഒന്നു വീതം ആളുകള്‍ക്കുമാണ് രോഗം വന്നത്. ലോക്ക്ഡൗണില്‍ ഇളവ് വരുമ്പോള്‍ രോഗികളുടെ എണ്ണം കൂടുമെന്നത് പ്രതീക്ഷിച്ചതാണ്. അതനുസരിച്ചാണ് നമ്മള്‍ പ്രതിരോധ പ്ലാന്‍ തയ്യാറാക്കിയത്. പ്രതിരോധത്തിന് മാത്രമായി ഇതുവരെ 620.71 കോടി ലഭ്യമാക്കി. അതില്‍ 227.35 കോടി ചെലവിട്ടു.സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 12191 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാണ്. 1296 സര്‍ക്കാര്‍ ആശുപത്രികളില്‍ 49702 കിടക്കകള്‍, 1369 ഐസിയു, 1045 വെന്റിലേറ്റര്‍ എന്നിവയുണ്ട്. സ്വകാര്യ മേഖലയില്‍ 866 ആശുപത്രികളിലായി 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളുമുണ്ട്. 851 കൊറോണ കെയര്‍ സെന്ററുകളാണുള്ളത്. അതുകൊണ്ട് ഇപ്പോള്‍ രോഗികള്‍ വര്‍ധിക്കുന്നു എന്നതുകൊണ്ട് വല്ലാത പരിഭ്രമിക്കേണ്ട. സന്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് ഒരാള്‍ക്ക് മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close