കേരളം സുരക്ഷിതമാണെന്നതിന് ഇനിയും തെളിവുവേണ്ട… കേരളത്തിലേക്ക് കടക്കുന്നത് വ്യജ വിവരങ്ങള്‍ നല്‍കി പോലീസിനെ കബളിപ്പിച്ച്


Spread the love

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം നമ്മുടെ കൊച്ചു കോരളം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ സ്വന്തം നാടായ കേരളത്തിലേക്ക് വരാന്‍ നിര്‍ബന്ധിതരാകുന്നത്. എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തെ നേരിടാന്‍ അന്യസംസ്ഥാനത്തുള്ളവരും ഇപ്പോള്‍ കേരളത്തിലേക്ക് വരാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയാണ്. ഈപ്പോള്‍ അന്യസംസ്ഥാനക്കാര്‍ക്ക് നാട്ടിലേക്ക് പ്രവേശനമില്ലാത്ത സാഹചര്യത്തില്‍ അവര്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി കേരളത്തിലേക്ക് വരുകയാണ്. മുമ്പും പല വഴികള്‍ ഉപയോഗിച്ച് അയല്‍ സംസ്ഥാനക്കാര്‍ കേരളത്തിലേക്ക് എത്തിയിരുന്നു. കാട്ടുപാതകള്‍ വഴിയും ചരക്കുലോറികളില്‍ ഒളിച്ചിരുന്നും മറ്റ് ചിലര്‍ അതിര്‍ത്തികടന്നിരുന്നു. എന്നാല്‍ ഇതെല്ലാം പോലീസ് കണ്ടുപിടിക്കുകയും ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധന കര്‍ശനമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ വഴിയുമായി സംസ്ഥാനത്തേക്ക് പ്രവേശിക്കുകയാണ് അയല്‍ സംസ്ഥാനക്കാര്‍. വ്യാജ മേല്‍വിലാസം നല്‍കി തമിഴ്‌നാട്ടില്‍ നിന്നും ആളുകള്‍ അതിര്‍ത്തി കടന്നെത്തുന്നതായാണ് പുതിയ വിവരം. ഇഞ്ചിവിള അതിര്‍ത്തി കടന്നെത്തിയവരാണ് വ്യാജ മേല്‍ വിലാസം നല്‍കി തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ക്രമക്കേട് ആവര്‍ത്തിക്കാതിരിക്കാന്‍ വിശദമായ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇഞ്ചിവിള അതിര്‍ത്തി കടന്ന് കഴിഞ്ഞ ദിവസം എത്തിയ ചിലര്‍ നല്‍കിയത് നെയ്യാറ്റിന്‍കരയിലെ മേല്‍വിലാസമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് ഇത്തരത്തില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നത് പുറത്തുവന്നത്.
ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാണെങ്കിലും അനധികൃതമായി അതിര്‍ത്തി കടക്കല്‍ നേരത്തെ തന്നെ സജീവമായിരുന്നു. ഊടുവഴികള്‍ താണ്ടി നിരവധി പേരാണ് സംസ്ഥാനത്തേക്ക് എത്തിയിട്ടുള്ളത്.വാഹനങ്ങളില്‍ വന്ന ശേഷം അതിര്‍ത്തി മേഖലയിലൂടെ നടന്നുകയറി കുറച്ചുദൂരം കഴിഞ്ഞ് മറ്റൊരു വാഹനത്തില്‍ കയറി പോകുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രേഖകള്‍ കൃത്യമായി പരിശോധിച്ചിട്ടാണ് വിടുന്നതെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴാണ് ക്രമക്കേട് വെളിയില്‍ വരുന്നത്. ഇത്തരം സംഭവങ്ങള്‍ തുടരാതിരിക്കാന്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാണ് തീരുമാനം.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക  http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close